NEWS
വെള്ളാപ്പള്ളിയുടെ വീട്ടിൽതന്നെ സിപിഎമ്മിനും ബിജെപിക്കും ആളുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി
05/09/2025 09:14 AM IST
nila

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന വിവാദ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളി ലീഗിനെതിരെ പറയുന്നത് ആരെയും സ്വാധീനിക്കില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു വാർത്താ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളാപ്പള്ളിയുടെ മതവിഭാഗീയ പ്രസ്താവനകൾ ആരെ സഹായിക്കാനാണെന്നും കുഞ്ഞാലിക്കുട്ടി ചോദിക്കുന്നു. സിപിഎമ്മിന് വേണ്ടിയോ അതോ ബിജെപിക്കു വേണ്ടിയോ എന്നായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം. വെള്ളാപ്പള്ളിയുടെ വീട്ടിൽത്തന്നെ സിപിഎമ്മിനും ബിജെപിക്കും ആളുണ്ടെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











