07:11pm 09 November 2026
NEWS
അഡ്വ: കൃഷ്ണരാജ് വോട്ടു കച്ചവടത്തിൻറെ ഇടനിലക്കാരനോ?
03/06/2025  07:45 PM IST
nila
അഡ്വ: കൃഷ്ണരാജ് വോട്ടു കച്ചവടത്തിൻറെ ഇടനിലക്കാരനോ?

വഴിക്കടവ് പഞ്ചായത്ത് ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കോൺസലായി അഡ്വ. കൃഷ്ണരാജിനെ നിയമിച്ച നടപടിയെ വിമർശിച്ച് കെ ടി ജലീൽ.  മുസ്‌ലിം ലീഗ് ഭരണസമിതിയാണ് വഴിക്കടവ് പഞ്ചായത്ത് ഭരിക്കുന്നത്.  വാ തുറന്നാൽ വർഗീയ വിഷം ചീറ്റുന്നയാളാണ് കൃഷ്ണരാജെന്ന് കെ ടി ജലീൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. കൃഷ്ണരാജിനെ നിയമിച്ചത് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കാരുടെ വോട്ട് ലക്ഷ്യമിട്ടാണെന്നതിൽ സംശയമില്ലെന്നും കെ ടി ജലീൽ ആരോപിക്കുന്നു. 

വാ തുറന്നാൽ വർഗീയ വിഷം ചീറ്റുന്ന കൃഷ്ണരാജിനെ നിയമിച്ചത് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കാരുടെ വോട്ട് ക്യാൻവാസിംഗ്
'സന്ദർഭം കിട്ടിയാൽ 'മുസ്‌ലിംവിരുദ്ധത' ഛർദ്ദിക്കുന്ന ഒരാളെ എന്തിനാണ് ലീഗും-കോൺഗ്രസ്സും ഭരിക്കുന്ന പഞ്ചായത്തിൻറെ സ്റ്റാൻഡിംഗ് കൗൺസിലായി നിയമിച്ചതെന്ന പ്രസക്തമായ ചോദ്യത്തിന് ലീഗ്-കോൺഗ്രസ് നേതൃത്വങ്ങൾ മറുപടി പറഞ്ഞേ പറ്റൂ. നിലമ്പൂരിൽ സംഘി വോട്ടു കച്ചവടത്തിൻറെ ഇടനിലക്കാരനാണെന്ന നിലയിലാണ് ഈ നിയമനമെന്ന ആരോപണം ലീഗണികൾക്കിടയിൽ ശക്തമാണ്', കെ ടി ജലീൽ കുറിച്ചു. 

കെ ടി ജലീലിന്റെ കുറിപ്പ് ഇങ്ങനെ: 

'അഡ്വ: കൃഷ്ണരാജ് വോട്ടു കച്ചവടത്തിൻറെ ഇടനിലക്കാരനോ? 
കേന്ദ്ര സർക്കാർ പാസ്സാക്കിയ വഖഫ് ഭേദഗതി നിയമം എത്രയും വേഗം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 'കാസ' നൽകിയ ഹർജിയിൽ, ഹൈക്കോടതിയിൽ വാദിക്കുന്ന അഡ്വ: കൃഷ്ണരാജിനെ മുസ്ലിംലീഗ് പ്രസിഡണ്ട് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തിൻറെ സ്റ്റാന്റിംഗ് കൗൺസിൽ ആക്കിയത് ഞെട്ടിക്കുന്നതാണ്. നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂർ മണ്ഡലത്തിലാണ് വഴിക്കടവ് പഞ്ചായത്ത്. വാ തുറന്നാൽ വർഗ്ഗീയ വിഷം ചീററുന്ന കൃഷ്ണ രാജിനെ നിയമിച്ചത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കാരുടെ വോട്ട് ക്യാൻവാസിംഗ് ലക്ഷ്യമാക്കിയാണെന്ന കാര്യത്തിൽ സംശയമില്ല. സന്ദർഭം കിട്ടിയാൽ 'മുസ്ലിം വിരുദ്ധത' ഛർദ്ദിക്കുന്ന ഒരാളെ എന്തിനാണ് ലീഗും-കോൺഗ്രസ്സും ഭരിക്കുന്ന പഞ്ചായത്തിൻറെ സ്റ്റാൻഡിംഗ് കൗൺസിലായി നിയമിച്ചതെന്ന പ്രസക്തമായ ചോദ്യത്തിന് ലീഗ്-കോൺഗ്രസ് നേതൃത്വങ്ങൾ മറുപടി പറഞ്ഞേ പറ്റൂ.ബാബരിമസ്ജിദ് പൊളിച്ച് തൽസ്ഥാനത്ത് രാമക്ഷേത്രം പണിതതിനെയും, നിരവധി പള്ളികൾക്കും ദർഗ്ഗകൾക്കും നേരെ അവകാശവാദമുന്നയിച്ച് വർഗ്ഗീയ കാലുഷ്യത്തിന് ഒരുമ്പെടുന്നതിനെയും, പൗരത്വ ഭേദഗതിയിലൂടെ മുസ്ലിങ്ങളെ ഇന്ത്യൻ അതിർത്തി കടത്താനുള്ള നീക്കത്തെയും, ശക്തമായി പിന്തുണക്കുന്ന ഒരാളെ 'നല്ല വക്കീൽ' എന്ന വ്യാജേന ലീഗിന് ഭരണ പങ്കാളിത്തമുള്ള പഞ്ചായത്ത് അവരുടെ വക്കീലായി നിയമിച്ചത്, നിലമ്പൂരിൽ സംഘി വോട്ടു കച്ചവടത്തിന്റെ ഇടനിലക്കാരനാണെന്ന നിലയിലാണ് ഈ നിയമനമെന്ന ആരോപണം ലീഗണികൾക്കിടയിൽ ശക്തമാണ്. നയതന്ത്ര ചാനൽ വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസിലെ പ്രഥമ കുറ്റാരോപിത സ്വപ്ന സുരേഷിനെ കാള കെട്ടിച്ച് കൊണ്ടു നടന്നതും ഇതേ വക്കീലായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img