01:08pm 18 April 2026
NEWS
യുഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മുസ്ലീം ലീ​ഗ് - കോൺ​ഗ്രസ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി
30/03/2026  06:51 AM IST
nila
യുഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മുസ്ലീം ലീ​ഗ് - കോൺ​ഗ്രസ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി

മലപ്പുറം: യുഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മുസ്ലീം ലീ​ഗ് - കോൺ​ഗ്രസ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി. വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർഥി എ പി അനിൽകുമാറിന്റെ പര്യടനത്തിന് ഇടയാണ് സംഭവം. സ്ഥാനാർത്ഥിയുടെ പര്യടനം ഉദിരംപൊയിലിൽ എത്തിയപ്പോഴാണ് സംഭവം. ഇതോടെ സ്ഥാനാർത്ഥി എ പി അനിൽ കുമാർ പുറത്തിറങ്ങാതെ പ്രചാരണ വാഹനത്തിൽ നിന്നു സംസാരിച്ച ശേഷം മടങ്ങി. 

തദ്ദേശ തെരഞ്ഞെടുപ്പിൽ ചോക്കാട് പഞ്ചായത്തിലെ ലീഗ് സ്ഥാനാർഥിയുടെ തോൽവിയാണ് ഇപ്പോൾ തെരുവ് യുദ്ധത്തിലേക്ക് നയിച്ചത്. ലീ​ഗ് സ്ഥാനാർത്ഥി പരാജയപ്പെടാൻ കാരണം ഒരു വിഭാഗം കോൺഗ്രസ്‌ പ്രവർത്തകരാണെന്നു ആരോപണം ഉയർന്നിരുന്നു. കാലു വാരിയെന്നു ലീഗ് സംശയിക്കുന്നവർ പ്രചാരണ പരിപാടിക്ക് എത്തിയതാണ് സംഘർഷത്തിന് കാരണം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

സംഭവം വിവാദമായതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായിട്ടില്ലെന്നാണ് പ്രാദേശിക ലീഗ്, കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. സംഘാടനവുമായി ബന്ധപ്പെട്ട ചെറിയ തർക്കമാണ് നടന്നതെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയവുമായി ഇതിന് ബന്ധമില്ലെന്നും നേതാക്കള്‍ പറഞ്ഞു. സംഭവം ഇടതുപക്ഷ പ്രവർത്തകർ രാഷ്ട്രീയ ആയുധമാക്കി രം​ഗത്തെത്തി. എംഎൽഎയോടുള്ള എതിർപ്പാണ് ഏറ്റുമുട്ടലിന് കാരണമെന്ന് ഇടതുപക്ഷം ആരോപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img