
കോഴിക്കോട് കോർപ്പറേഷനിലെ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. ഗ്രൂപ്പ് പോരുകളും സ്ഥാനാർത്ഥി തർക്കങ്ങളും കാരണം നീണ്ടുനിന്ന ആശയക്കുഴപ്പമാണ് ജില്ലാ പാർലമെന്ററി ബോർഡ് പരിഹരിച്ചത്. വനിതാ നേതാവ് നേതാവ് അഡ്വ. ഫാത്തിമ തഹ്ലിയയും സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
പയ്യാനക്കൽ, മുഖദാർ, കുറ്റിച്ചിറ, നല്ലളം, അരക്കിണർ, മൂന്നാലിങ്കൽ, പന്നിയങ്കര—ഇവയാണ് വിവാദങ്ങൾ ശക്തമായിരുന്ന ഡിവിഷനുകൾ. ലീഗിന്റെ ശക്തികേന്ദ്രമായ കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തിലാണ് ഈ ഡിവിഷനുകൾ. സംസ്ഥാന സെക്രട്ടറി കൂടിയായ ഹരിതയുടെ മുൻ നേതാവ് അഡ്വ. ഫാത്തിമ തഹ്ലിയയെ കുറ്റിച്ചിറ ഡിവിഷനിൽ നിന്ന് സ്ഥാനാർത്ഥിയാക്കി പാർട്ടി പ്രഖ്യാപിച്ചു. ഇതോടെ ലീഗിന്റെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ കൂടുതൽ ദൃഢമാകുകയാണ്.
ലീഗിന്റെ ജില്ലാ പാർലിമെന്ററി ബോർഡ് പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾ
2 – ചെട്ടിക്കുളം – ആഷിഖ് ചെലവൂർ
11 – പൂളക്കടവ് – ജബ്ബാർ
16- മൂഴിക്കൽ – സാജിത ഗഫൂർ
18 – മായനാട് – സിദ്ധീഖ് മായനാട്
30 – കൊമ്മേരി – കവിത അരുൺ
33 – പൊക്കുന്ന് – ഷനീമ മുഹസ്സിൻ
34 – കിണാശ്ശേരി – പി. സക്കീർ
38 – പന്നിയങ്കര – അർഷുൽ അഹമ്മദ്
40 – തിരുവണ്ണൂർ – ആയിഷബി പാണ്ടികശാല
42 – അരീക്കാട് – ഷമീൽ തങ്ങൾ
43 – നല്ലളം – വി.പി ഇബ്രാഹിം
44 – കൊളത്തറ – മുല്ലവീട്ടിൽ ബീരാൻ കോയ
45 – കുണ്ടായിത്തോട് – മുനീർ എം.ടി
49 – ബേപ്പൂർ – കെ.കെ സുരേഷ് (സ്വത.)
53 – അരക്കിണർ – സി. നൗഫൽ
54 – മാത്തോട്ടം – ശ്രീകല
55 – പയ്യാനക്കൽ – സെയ്ഫുന്നിസ
56 – നദി നഗർ – ഫസ്‌ന ഷംസുദ്ധീൻ
58 – മുഖദാർ – ടി.പി.എം ജിഷാൻ
59 – കുറ്റിച്ചിറ – അഡ്വ. ഫാത്തിമ തഹ്‌ലിയ
63 – മൂന്നാലിങ്ങൽ – എ. സഫറി
67 – വെള്ളയിൽ – സൗഫിയ എൻ.പി
75 – പുതിയങ്ങാടി – ഷൗലിഖ്











