08:47pm 11 November 2026
NEWS
ദീർഘ കാല ഖത്തർ പ്രവാസിക്ക് മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർ യാത്രയയപ്പ് നൽകി...!
09/11/2025  09:34 AM IST
nila
ദീർഘ കാല ഖത്തർ പ്രവാസിക്ക്  മുസ്ലിം ജമാ - അത്ത്  ഖത്തർ ചാപ്റ്റർ യാത്രയയപ്പ് നൽകി...!

 

ദോഹ : വില്ല്യാപ്പള്ളി മലാറക്കൽ പ്രാദേശത്ത് നിന്നും 1975-76 കാലത്ത് ഖത്തറിൽ എത്തിച്ചേരുകയും  പ്രവാസ ഭൂമികയിൽ അഞ്ച് പതിറ്റാണ്ടു കാലം പൂർത്തിയാകുകയും പ്രവാസത്തിന്  വിരാമമിട്ടു കൊണ്ട് നാട്ടിൽ വിശ്രമ ജീവിതത്തിലേക്ക് മടങ്ങുന്ന മുഹമ്മദ്‌ കേളോത്തിന് യാത്ര യയപ്പും സ്നേഹാദരവും നൽകി.

 വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർ 1981 രൂപീകരണ കാലം തെട്ടേ സജീവ സാനിധ്യമായ  മുഹമ്മദ്‌ കേളോത്തിന് മുസ്ലിം ജമാ - അത്ത് സ്നേഹോപഹാരം പ്രസിഡന്റ്‌ നാസർ നീലിമ കൈമാറി.

ആദ്യ കാല മുസ്ലിം ജമാ - അത്തിന്റെ പ്രവർത്ഥന രൂപ രേഖയും കമ്മിറ്റികൾ മുൻ കാലത്തു വ്യക്തികളുടെ അധീനതയിലുള്ള താമസ സ്ഥലത്തും പിന്നിട് റെസ്റ്റോറന്റ് ൽ വെച്ചും  വിളിച്ചു ചേർക്കുന്ന  രീതികളും പഴയ കാല  അനുഭവങ്ങളും പങ്ക് വെച്ചു.

 ഇത്തരത്തിൽ ആദ്യ കാലത്ത്  മുസ്ലിം ജമാ - അത്ത്  ഖത്തർ ചാപ്റ്ററിൽ പ്രവർത്തിച്ചു നിലവിൽ നാട്ടിൽ വിശ്രമ ജീവിതം നയിക്കുന്നവരെ കൂട്ടിയോജിപ്പിച്ചു ഒരു കൂട്ടായമ രൂപീകരികുന്നത്തിനു നേരത്തെ ജമാ - അത്ത് ഭരണ സമിതി അംഗീകരം നൽകിയിരുന്നു..

ജനറൽ സെക്രട്ടറി സൽമാൻ മുണ്ടിയാട്ട്, ഓർഗനൈസിങ് സെക്രട്ടറി നസീർ പി പി കെ, വൈസ് പ്രസിഡന്റ്‌ മാരായ ഇ എം കുഞ്ഞമ്മദ്, നാസർ പി പി, ജോയിന്റ് സെക്രട്ടറി യായ കെ എം ഫൈസൽ എന്നിവർ സന്നിഹിതരായിരുന്നു...

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img