03:55am 09 November 2026
NEWS
'നിയമവിരുദ്ധവും ഹറാമും': രാമക്ഷേത്ര വാച്ച് ധരിച്ചസൽമാൻ ഖാനെതിരെ വിമർശനവുമായി മുസ്ലീം പുരോഹിതൻ
29/03/2025  06:27 AM IST
nila
നിയമവിരുദ്ധവും ഹറാമും: രാമക്ഷേത്ര വാച്ച് ധരിച്ചസൽമാൻ ഖാനെതിരെ വിമർശനവുമായി മുസ്ലീം പുരോഹിതൻ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ വാച്ച് ധരിച്ച ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം പുരോഹിതൻ. ബരേൽവി പുരോഹിതനും ഓൾ ഇന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റുമായ മൗലാന ഷഹാബുദ്ദീൻ റസ്വിയാണ് താരത്തിനെ വിമർശിച്ച് രം​ഗത്തെത്തിയത്. "മുസ്ലിം ഇതര കാര്യങ്ങൾ" പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രവർത്തനത്തിൽ നിന്നും നടൻ വിട്ടുനിൽക്കണമെന്നും മൗലാന ഷഹാബുദ്ദീൻ റസ്വി ആവശ്യപ്പെട്ടു. 34 ലക്ഷം രൂപ വിലവരുന്ന റാം ജന്മഭൂമി എഡിഷൻ വാച്ച് സൽമാൻ ഖാൻ ധരിച്ചതാണ് ഇപ്പോൾ വിവാദമാകുന്നത്. 

"സൽമാൻ ഖാനെക്കുറിച്ചുള്ള ശരിയത്തിന്റെ വിധിയെക്കുറിച്ച് എന്നോട് ചോദിച്ചു. അദ്ദേഹം ചെയ്ത കാര്യത്തിൽ ശരിയത്തിന്റെ വിധി ഞാൻ നിങ്ങളോട് പറയുന്നു, രാമക്ഷേത്രത്തിന്റെ പ്രചാരണത്തിനായി നിർമ്മിച്ച ഒരു റാം എഡിഷൻ വാച്ച് അദ്ദേഹം ധരിക്കുന്നു. ഒരു മുസ്ലീം ആയിരിക്കുമ്പോൾ അത്തരമൊരു വാച്ച് കയ്യിൽ ധരിക്കുന്നത് നിയമവിരുദ്ധവും ഹറാമുമാണ്," - റസ്വി പറഞ്ഞു.

വലിയൊരു മുസ്ലീം ആരാധകവൃന്ദമുള്ള ഒരു പ്രമുഖ ഇന്ത്യൻ വ്യക്തി എന്ന നിലയിൽ, ഇസ്ലാം വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ഖാൻ വിട്ടുനിൽക്കണമെന്ന് റസ്വി ആവശ്യപ്പെട്ടു. “ഏതെങ്കിലും മുസ്ലീം, അത് സൽമാൻ ഖാൻ ആണെങ്കിൽ പോലും, രാമക്ഷേത്രമോ മറ്റേതെങ്കിലും അമുസ്ലിം കാര്യമോ പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ, അത് നിയമവിരുദ്ധവും ഹറാമുമാണ്. ശരിയത്തിന്റെ തത്വങ്ങൾ പാലിക്കാൻ ഞാൻ സൽമാൻ ഖാനോട് അഭ്യർത്ഥിക്കുന്നു,”- റസ്വി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img