NEWS
സംഗീതജ്ഞൻ രവി കാവുമ്പാട്ടിനെ ആദരിച്ചു.
22/04/2026 12:23 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

തിരുവാണിയൂർ :- കേരള ദർശന വേദി ചെയർമാൻ എ.പി മത്തായിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കഥകളി ആചാര്യൻ പത്മശ്രീ സദനം ബാലകൃഷ്ണൻ. ഒട്ടനവധി വിദ്യാർത്ഥികളെ ശാസ്ത്രീയ സംഗീതം പരിശീലിപ്പിക്കുകയും അനവധി സംഗീത കച്ചേരി നടത്തുകയും ചെയ്ത സംഗീതജ്ഞൻ രവി കാവുമ്പാട്ടിനെ പൊന്നാട അണിയിച്ച് ആദരിച്ചു. സദനം എം. എൻ. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി, ജാനകി ബാലകൃഷ്ണൻ ചടങ്ങിൽ സന്നിത ആയിരുന്നു . എസ്.എൻ.ഡി.പി യൂണിയൻ മെമ്പർ എൻ. .കെ . കുമാരൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറി എൻ.കെ. മത്തായി, ഭീം മിഷൻ കേരള കോർ കമ്മിറ്റി മെമ്പർ കെ .വി . കുമാരൻ, ലയൺസ് ക്ലബ് പ്രസിഡന്റ് കെ. ഓ.ജോർജ് വൈ.എം.സി.എ. മുൻ സബ് റീജണൽ ചെയർമാൻ എൻ .ടി. ജേക്കബ്, സുനീഷ് .ടി. മത്തായി എന്നിവർ പ്രസംഗിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









