07:51am 21 August 2026
NEWS
സംഗീത സംവിധയകാൻ അനിരുദ്ധ് - കാവ്യ വിവാഹം നവംബറിൽ?
19/08/2026  06:45 PM IST
NILA
സംഗീത സംവിധയകാൻ അനിരുദ്ധ് - കാവ്യ  വിവാഹം നവംബറിൽ?

 

തമിഴ് സിനിമയിലെ പ്രശസ്ത സംഗീത സംവിധായകനാണ് അനിരുദ്ധ്.  മുൻനിര താരങ്ങളുടെ സിനിമകൾക്ക് തുടർച്ചയായി സംഗീതം നൽകിവരുന്ന അനിരുദ്ധ് അടുത്ത് തന്നെ  വിവാഹിതനാകാൻ പോകുകയാണ് എന്നുള്ള വാർത്ത കോളിവുഡിൽ പുറത്തുവന്നു വൈറലായിക്കൊണ്ടിരിക്കുകയാണ്.   അനിരുദ്ധ് വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടി സൺ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാനായ കലാനിധി മാരന്റെ മകൾ കാവ്യയാണ്! ഐ.പി.എൽ മത്സരങ്ങളിൽ സൺറൈസ് അണിയുടെ  ഉടമയായും കാവ്യ എല്ലാവര്ക്കും പരിചിതമാണ്! ഇരുവരും കുറച്ച് വർഷങ്ങളായി ഡേറ്റിംഗിലാണെന്നുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
 എന്നാൽ ഈയിടെ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിവാഹനിശ്ചയം നടന്നതായുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. അനിരുദ്ധിന്റെ ബന്ധുവും, നടനുമായ വൈ.ജി. മഹേന്ദ്രനും അടുത്തിടെ ഒരു അഭിമുഖത്തിൽ ഇവരുടെ വിവാഹത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വരുന്ന നവംബർ മാസം ദീപാവലിക്ക് ശേഷം ഗ്രീസിൽ വെച്ച് ഇവരുടെ വിവാഹം നടക്കാൻ പോകുന്നു എന്നും  അതിനുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ തകൃതിയായി നടന്നുവരികയാണ്. എന്നുമുള്ള വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. അതിനാൽ ഇതുകുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്!

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img