
ദോഹ: ലോകത്തെ പ്രമുഖ കലാകാരന്മാരെയും ഡിസൈനർമാരെയും ഒരുമിപ്പിച്ചുകൊണ്ട് ദോഹ ഡിസൈൻ ഡിസ്ട്രിക്റ്റ് (DDD) ആഗോള സാംസ്‌കാരിക ഭൂപടത്തിൽ ചരിത്രം കുറിച്ചു. ഫെബ്രുവരി ആദ്യവാരം നടന്ന വിപുലമായ പ്രദർശനങ്ങളോടെ, മധ്യപൂർവേഷ്യയിലെ പ്രധാന ക്രിയേറ്റീവ് ഹബ്ബായി മുശൈരിബ് ഡൗൺടൗൺ ദോഹ മാറി.ആർട്ട് ബാസൽ ഖത്തർ (Art Basel Qatar):
ആർട്ട് ബാസലിന്റെ 55 വർഷത്തെ ചരിത്രത്തിൽ ആദ്യമായി മിഡിൽ ഈസ്റ്റ് - വടക്കൻ ആഫ്രിക്കൻ മേഖലയിലേക്കുള്ള കടന്നുവരവ് ദോഹയിലൂടെയായിരുന്നു.
ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും ക്രിയേറ്റീവ് വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്.ആഗോളതലത്തിലുള്ള വലിയ വേദികൾക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ, ടാലന്റുകൾക്കും നവീകരണങ്ങൾക്കും വളരാൻ അനുയോജ്യമായ ഒരു സാഹചര്യം ഞങ്ങൾ ഒരുക്കുകയാണ്. ലോകത്തെ പ്രമുഖ സാംസ്‌കാരിക കേന്ദ്രമായി ദോഹയെ മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ദോഹ ഡിസൈൻ ഡിസ്ട്രിക്റ്റ്ഡയറക്ടർ
ദാന കാസിക്പറഞ്ഞു.
മശൈരിബ് പ്രോപ്പർട്ടീസിന്റെ സുസ്ഥിര നഗരമായ മുശൈരിബ് ഡൗൺടൗണിൽ സ്ഥിതി ചെയ്യുന്ന ഡി.ഡി.ഡി, കലയെയും ഡിസൈനിനെയും സ്നേഹിക്കുന്നവരുടെ ആഗോള സംഗമഭൂമിയായി മാറിയിരിക്കുകയാണ്.











