02:34pm 23 April 2026
NEWS
സുസ്ഥിര വികസനത്തിൽ മുശൈരിബിന് ലോക അംഗീകാരം; ഗ്രീൻ വേൾഡ് അവാർഡ് 2026 സ്വന്തമാക്കി
23/04/2026  01:08 PM IST
nila
സുസ്ഥിര വികസനത്തിൽ മുശൈരിബിന് ലോക അംഗീകാരം; ഗ്രീൻ വേൾഡ് അവാർഡ് 2026 സ്വന്തമാക്കി

 

 

​ദോഹ: ഖത്തറിലെ പ്രമുഖ സുസ്ഥിര വികസന സ്ഥാപനമായ മുശൈരിബ് പ്രോപ്പർട്ടീസിന് വീണ്ടും അന്താരാഷ്ട്ര പുരസ്കാരം. സുസ്ഥിര നഗര വികസന മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കായി നൽകുന്ന 'ഗ്രീൻ വേൾഡ് അവാർഡ് 2026' ആണ് മുശൈരിബ് ഡൗൺടൗൺ ദോഹ സ്വന്തമാക്കിയത്.
​യുണൈറ്റഡ് കിംഗ്ഡത്തിലെ വെയിൽസിലുള്ള കാർഡിഫ് കാസിലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അവാർഡ് സമ്മാനിച്ചു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന 'ഗ്രീൻ ഓർഗനൈസേഷൻ' ഏർപ്പെടുത്തിയ ഈ പുരസ്കാരത്തിനായി ലോകമെമ്പാടുമുള്ള അഞ്ഞൂറിലധികം നാമനിർദ്ദേശങ്ങളിൽ നിന്നാണ് മുശൈരിബിനെ തിരഞ്ഞെടുത്തത്.പരിസ്ഥിതി സൗഹൃദ രൂപകൽപ്പന, ഊർജ്ജ കാര്യക്ഷമത എന്നിവയിൽ ലോകോത്തര നിലവാരം പുലർത്തുന്ന നിർമ്മാണ രീതികൾക്കാണ് അംഗീകാരം ലഭിച്ചത്.ഈ നേട്ടത്തിന് പിന്നാലെ 'ഗ്രീൻ വേൾഡ് അംബാസഡർ' പദവിയും മിശൈരിബിന് ലഭിച്ചു. ആഗോള പരിസ്ഥിതി സൗഹൃദ മാതൃകകൾ ഉൾക്കൊള്ളുന്ന അന്താരാഷ്ട്ര റഫറൻസ് ഗ്രന്ഥമായ 'ഗ്രീൻ ബുക്കിൽ' മുശൈരിബ് ഡൗൺടൗൺ ദോഹയെ ഉൾപ്പെടുത്തും.2025-ലെ ഗ്രീൻ ആപ്പിൾ അവാർഡുകൾക്ക് പിന്നാലെ എത്തുന്ന ഈ പുരസ്കാരം, സുസ്ഥിര നഗരവൽക്കരണത്തിൽ മിശൈരിബ് പ്രോപ്പർട്ടീസിന്റെ ആഗോള സ്വാധീനം ഉറപ്പിക്കുന്നു.
​മിശൈരിബ് ഡൗൺടൗൺ ദോഹയെ ഒരു ആധുനിക നഗരമെന്നതിലുപരി പരിസ്ഥിതിയോട് തികഞ്ഞ ഉത്തരവാദിത്തമുള്ള ഇടമായി വികസിപ്പിക്കുക എന്ന തങ്ങളുടെ ദീർഘകാല ലക്ഷ്യത്തിനുള്ള അംഗീകാരമാണിതെന്ന് മിശൈരിബ് പ്രോപ്പർട്ടീസ് സി.ഇ.ഒ അലി അൽ കുവാരി പറഞ്ഞു.
​സൗരോർജ്ജം, വെള്ളത്തിന്റെ പുനരുപയോഗം, ഡിസ്ട്രിക്റ്റ് കൂളിംഗ് സിസ്റ്റം, കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുന്ന നഗരസംവിധാനം എന്നിവയിലൂടെ ലോകത്തെ ആദ്യത്തെ സമ്പൂർണ്ണ സുസ്ഥിര നഗര പുനരുജ്ജീവന പദ്ധതിയായാണ് മിശൈരിബ് ഡൗൺടൗൺ ദോഹ അറിയപ്പെടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img