
ദോഹ: ബിസിനസ്സ്, നവീകരണം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച 26 ഗൾഫ് (GCC) സ്ഥാപനങ്ങളെ മുശൈരിബ് പ്രോപ്പർട്ടീസ് ആദരിച്ചു. ഇങ്ക് അറേബ്യയുമായി (Inc Arabia) സഹകരിച്ച് ബറാഹത്ത് മുശൈരിബിൽ സംഘടിപ്പിച്ച 'ബെസ്റ്റ് ഇൻ ബിസിനസ് – ദോഹ 2026' ചടങ്ങിലായിരുന്നു പുരസ്കാര വിതരണം. ഖത്തറിലെയും മേഖലയിലെയും 250-ഓളം പ്രമുഖ ബിസിനസ്സ് നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
രണ്ട് ദിവസം നീണ്ടുനിന്ന 'ഡൗൺടൗൺ ടെക്' (Downtown Tech) പരിപാടിയുടെ സമാപനത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്. ദോഹ ഡിസൈൻ ഡിസ്ട്രിക്റ്റ് ആരംഭിച്ച പ്രഥമ 'അസൽ' (Azal) ഇന്നൊവേഷൻ പ്രോഗ്രാം വിജയികളെയും ചടങ്ങിൽ പ്രഖ്യാപിച്ചു.ഇന്നൊവേഷൻ: സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന കൂളിംഗ് സംവിധാനത്തിലൂടെ ഊർജ്ജം സംരക്ഷിക്കുകയും ഈർപ്പമുള്ള വായുവിൽ നിന്ന് ശുദ്ധജലം ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്ന 'മിസ്റ്റ്' (MIST) പ്രോജക്ട് പുരസ്കാരം നേടി.










