
ദോഹ: മുശൈരിബ് പ്രോപ്പർട്ടീസിന്റെ ഫ്ലാഗ്‌ഷിപ്പ് പ്രോജക്റ്റായ
മുശൈരിബ്
ഡൗൺടൗൺ ദോഹയ്ക്ക് Inc Arabia Best in Business Award 2025 അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. സ്മാർട്ട് സിറ്റീസ് & അർബൻ ഇന്നോവേഷൻ വിഭാഗത്തിലാണ് പുരസ്കാരം. ദുബായിൽ നടന്ന ചടങ്ങിൽ മ്ശൈരേബ് പ്രോപ്പർട്ടീസിന്റെ COO എഞ്ചിനീയർ ഫൈസൽ അൽ മാൽക്കി പുരസ്കാരം ഏറ്റുവാങ്ങി.
നഗരങ്ങൾ സുസ്ഥിരവും സ്മാർട്ടുമായിരിക്കുമ്പോഴാണ് അവ മനുഷ്യകേന്ദ്രിതമാകുന്നത്. പാരമ്പര്യത്തെയും സമൂഹത്തെയും അടിസ്ഥാനമാക്കിയുള്ള ഞങ്ങളുടെ നഗരാവിഷ്‌ക്കാരം ഈ അംഗീകാരത്തോടെ കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്ന്
പുരസ്കാരസ്വീകരണ വേളയിൽ ഫൈസൽ അൽ മാൽക്കി പറഞ്ഞു.
2025ൽ തന്നെ നിരവധി അന്താരാഷ്ട്ര അവാർഡുകൾ നേടിയ മ്ശൈരേബ് പ്രോപ്പർട്ടീസിന് ഈ പുതിയ അംഗീകാരം വലിയ പ്രാതിനിധ്യം നൽകുന്നു. റിയൽ എസ്റ്റേറ്റ് ഏഷ്യ അവാർഡ്സ്, ഗ്ലോബൽ ഇക്കണോമിക് അവാർഡ്സ്, ഗ്രീൻ ആപ്പിൾ അവാർഡ്സ്, സ്മാർട്ട് ബിൽറ്റ് എൻവയോൺമെന്റ് അവാർഡ്സ്, ലക്സറി ലൈഫ്‌സ്റ്റൈൽ അവാർഡ്സ് എന്നിവയടക്കം നിരവധി ബഹുമതികൾ മുമ്പും മ്ശൈരേബ് ഡൗൺടൗൺ നേടിയിട്ടുണ്ട്.










