11:44am 12 November 2026
NEWS
മ്യൂസിയം അധിഷ്ഠിത പഠനം:ഖത്തർ മ്യൂസിയംസും നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററും പങ്കാളിത്തകരാറിൽ ഒപ്പുവച്ചു
23/12/2025  10:06 AM IST
nila
മ്യൂസിയം അധിഷ്ഠിത പഠനം:ഖത്തർ മ്യൂസിയംസും നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററും പങ്കാളിത്തകരാറിൽ ഒപ്പുവച്ചു

 

ദോഹ : ഖത്തർ മ്യൂസിയംസും (QM) ഇന്ത്യയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററും (NMACC) തമ്മിൽ അഞ്ചുവർഷത്തേക്കുള്ള  പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു.ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ ഷെയ്ഖ അൽ മയ്യാസ ബിൻത് ഹമദ് ബിൻ ഖലീഫ അൽ താനിയും, റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടർ ഈഷ അംബാനിയും ചേർന്നാണ് കരാർ ഒപ്പുവെച്ചത്. കുട്ടികൾക്ക് ആധാരമാക്കിയ നവീന പഠന മാതൃകകൾ ഇന്ത്യയിലും ഖത്തറിലും നടപ്പാക്കുകയാണ് ഈ സഹകരണത്തിന്റെ പ്രധാന ലക്ഷ്യം.
ദോഹയിലെ ഖത്തർ നാഷണൽ മ്യൂസിയത്തിൽ നടന്ന ചടങ്ങിലാണ് കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസത്തിലൂടെ സൃഷ്ടിപരത വളർത്തുകയും രാജ്യാന്തര സാംസ്കാരിക വിനിമയം ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന പൊതുവായ കാഴ്ചപ്പാടിലാണ് QM–NMACC പങ്കാളിത്തം രൂപപ്പെട്ടത്. കുട്ടികൾക്ക് മ്യൂസിയം അധിഷ്ഠിതവും കളിയിലൂടെ പഠിക്കാവുന്നതുമായ വിദ്യാഭ്യാസ അനുഭവങ്ങൾ നൽകുന്നതിനൊപ്പം, അധ്യാപകരെയും വോളണ്ടിയർമാരെയും പുതിയ പഠന ഉപകരണങ്ങളാൽ സജ്ജരാക്കുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്.ഇന്ത്യയിൽ, റിലയൻസ് ഫൗണ്ടേഷനുമായി ചേർന്ന് NMACC വിവിധ പ്രദേശങ്ങളിൽ ഈ പദ്ധതികൾ നടപ്പാക്കും. ഖത്തറിലെ ദാദു – ചിൽഡ്രൻസ് മ്യൂസിയത്തിലെ വിദഗ്ധർ ഉൾപ്പെടെയുള്ള QM സ്പെഷ്യലിസ്റ്റുകൾ മാസ്റ്റർക്ലാസുകളും പ്രായോഗിക പരിശീലനങ്ങളും നൽകും. മൂന്ന് മുതൽ ഏഴ് വയസ്സ് വരെയുള്ള കുട്ടികൾക്കായി രൂപകൽപ്പന ചെയ്ത ലൈറ്റ് അറ്റലിയർ പോലുള്ള ഇമ്മേഴ്സീവ് പഠന പരിസരങ്ങൾ പദ്ധതിയുടെ ഭാഗമായിരിക്കും.
പങ്കാളിത്തം
ഖത്തർ–ഇന്ത്യ സാംസ്കാരിക ബന്ധത്തിന്റെ ഭാഗമായും ഖത്തർ നാഷണൽ വിഷൻ 2030-ന്റെ മാനവ–സാംസ്കാരിക വികസന ലക്ഷ്യങ്ങളോടും ചേർന്ന്, ആഗോളതലത്തിൽ വിദ്യാഭ്യാസവും സാംസ്കാരിക വിനിമയവും ശക്തിപ്പെടുത്തുന്നതിനുള്ള ഖത്തർ മ്യൂസിയംസിന്റെ പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നതായി അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img