
ദോഹ: മുസാവ ഇന്നൊവേറ്റീവ് വിമൻസ് ഡൊമെയ്ൻ സംഘടി പ്പിച്ചസൗഹൃദസംഗമത്തിൽ 300 ലധികം വനിതകൾ പങ്കാളിത്തം വഹിച്ചു. ക്വിസ് മത്സരത്തിലെ വിജയികൾക്കായി നടത്തിയ ഇഫ്താർ വിരുന്നിൽ സമ്മാനങ്ങൾ നൽകി. ചടങ്ങിൽ ചെയർപേഴ്സൺ നൂർജഹാൻ ഫൈസൽ സ്വാഗതം ആശംസിച്ചു. വിമൻ ഇന്ത്യ ഖത്തർപ്രതിനിധിത്വയ്യിബ അർഷാദ് റമദാൻ സന്ദേശം നൽകി. ഐസിസി വിമൻസ് ഫോറംപ്രതിനിധി അബിദ സുബൈർ സ്ത്രീകളിൽ ആത്മവിശ്വാസം വളർത്തുന്നശാക്തീകരണസന്ദേശം നൽകി.നസീം മെഡിക്കൽ സെന്റർ ഡോ. നൂറുലിസസ്ത്രീകളുടെ ക്ഷേമം, സോഷ്യൽ മീഡിയ വഴി പ്രചരിച്ച മിഥ്യാധാരണകൾ പൊളിച്ചെഴുതൽ, എന്നിവയെക്കുറിച്ച് പ്രഭാഷണം നടത്തി.
മുസാവവൈസ് ചെയർപേഴ്സൺ ലത നായർസ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി.റേഡിയോ മലയാളം 98.6 എഫ്എമ്മിലെ ഖുർആൻ ക്വിസിന്റെ അവതാരകയായ ഫാത്തിമത്ത് ജസീല തത്സമയ ക്വിസിന് നേതൃത്വം നൽകി. ചടങ്ങിൽ മുസാവയുടെ റമദാൻ ഇ-മാഗസിൻ കവർ പേജ് റേഡിയൻസ് - റമദാൻ റിഫ്ലക്ഷൻസ്, ഹെർ ഇൻസൈറ്റ്സ് എന്നിവയുടെ പ്രകാശനവും നടന്നു.











