NEWS
കൊല്ലത്ത് ബാധ ഒഴിപ്പിക്കാനെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മുരാരി തന്ത്രി അറസ്റ്റിൽ
09/02/2026 12:40 PM IST
nila

കൊല്ലം: ബാധ ഒഴിപ്പിക്കാനെത്തിയ പതിനാറുകാരിയെ ലൈംഗികപീഡനത്തിനിരയാക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ. മുരാരി തന്ത്രി എന്ന രാജൻ ബാബുവിനെ ശാസ്താംകോട്ട, പുത്തൂർ പൊലീസ് സംഘം സംയുക്തമായാണ് പിടികൂടിയത്. പിടിയിൽ. ഭരണിക്കാവിലെ ഉദയ റോയൽ ടവർ ഹോട്ടലിൽ നിന്നാണ് മുരാരി തന്ത്രി പൊലീസിന്റെ പിടിയിലായത്.
കൊല്ലം പുത്തൂരിൽ കഴിഞ്ഞ ദിവസമാണ് ബാധ ഒഴിപ്പിക്കാൻ അമ്മയ്‌ക്കൊപ്പം എത്തിയ കുട്ടിക്കെതിരെ ഇയാൾ ലെെംഗികാതിക്രമത്തിന് ശ്രമിച്ചത്. അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടി നിലവിളിച്ച് പുറത്തേക്കോടി. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ഇയാൾ പിൻവാതിലിലൂടെ കടന്നുകളഞ്ഞു. ജ്യോതിഷവും പൂജയുമൊക്കെ നടത്തുന്ന ഇയാൾ റീൽ വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











