06:54am 13 November 2026
NEWS
​വ്യാജരേഖ ചമച്ച് തുക തട്ടാൻ ശ്രമിച്ചു: തൃശൂർ അഡീഷണൽ മുൻസിഫിന് സസ്പെൻഷൻ
30/04/2026  10:50 AM IST
ന്യൂസ് ബ്യൂറോ
​വ്യാജരേഖ ചമച്ച് തുക തട്ടാൻ ശ്രമിച്ചു: തൃശൂർ അഡീഷണൽ മുൻസിഫിന് സസ്പെൻഷൻ

കൊച്ചി: ചികിത്സാ ചെലവുകൾക്കായി വ്യാജ മെഡിക്കൽ രേഖകൾ ചമച്ച് സർക്കാരിൽ നിന്നും പണം തട്ടാൻ ശ്രമിച്ചെന്ന ആരോപണത്തിൽ തൃശൂർ അഡീഷണൽ മുൻസിഫ് (3) ടിയാര റോസ് മേരിയെ സസ്പെൻഡ് ചെയ്തു. ഹൈക്കോടതി രജിസ്ട്രാറാണ് (ജില്ലാ ജുഡീഷ്യറി) ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
​മെഡിക്കൽ റീ ഇംബേഴ്‌സ്‌മെന്റിനായി സമർപ്പിച്ച രേഖകളിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് ഇവർക്കെതിരെ അന്വേഷണം നടന്നു വരികയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ ഹൈക്കോടതി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് ടിയാര റോസ് മേരി നൽകിയ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. മാർച്ച് 30-നാണ് സസ്പെൻഷൻ ഉത്തരവ് ഔദ്യോഗികമായി പുറത്തിറങ്ങിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img