NEWS
മൂന്നാർ–വാഗമൺ സർക്കാർ ഭൂമി കൈയേറ്റം: നടപടികൾക്ക് പ്രോട്ടോക്കോൾ തയ്യാറാക്കാൻ ഹൈക്കോടതി
06/11/2026 08:11 AM IST
നിയമകാര്യ ലേഖകൻ

കൊച്ചി: മൂന്നാർ, വാഗമൺ ഉൾപ്പെടെ ഇടുക്കി ജില്ലയിലെ സർക്കാർ ഭൂമി കൈയേറ്റങ്ങൾ നേരിടുന്നതിനുള്ള നടപടിക്രമം തയ്യാറാക്കാൻ പ്രത്യേക ദൗത്യസംഘത്തോട് കേരള ഹൈക്കോടതി നിർദേശിച്ചു. ഭൂമി കൈയേറ്റങ്ങൾ കൈകാര്യം ചെയ്യാൻ രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന പ്രത്യേക ദൗത്യസംഘത്തിൽ ഉൾപ്പെടുത്താവുന്ന അഞ്ചുപേരെ കോടതി നിർദേശിക്കുകയും ചെയ്തു.
മൂന്നാറുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നവംബർ അഞ്ചിന് വിഷയം പരിഗണിച്ചത്.
മൂന്നാറിലും ഇടുക്കി ജില്ലയിലെ മറ്റു പ്രദേശങ്ങളിലും വ്യാപകമായ സർക്കാർ ഭൂമി കൈയേറ്റങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ. കൈയേറ്റങ്ങൾ നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് വ്യക്തമായ നടപടിക്രമം രൂപപ്പെടുത്താനാണ് നിർദേശം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










