01:01am 27 September 2026
NEWS
നഗരസഭ ജീവനക്കാർ പൊതുജന സേവനത്തിൽ മാതൃകയാവണം - കൊച്ചി മേയർ
27/09/2026  12:16 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നഗരസഭ ജീവനക്കാർ  പൊതുജന സേവനത്തിൽ മാതൃകയാവണം - കൊച്ചി  മേയർ

നിരവധി ആവശ്യങ്ങൾക്കായി നഗരസഭകളിൽ എത്തുന്ന  പൊതുജനങ്ങൾക്ക്  താങ്ങും തണലും ആവേണ്ടത്  നഗരസഭ ഉദ്യോഗസ്ഥർ ആണെന്നും   കാലതാമസം കൂടാതെ  സമയബന്ധിതമായി  ഓരോ ഫയലും തീർപ്പാക്കുവാൻ   ആത്മാർത്ഥമായ സമീപനം   ഓരോ ജീവനക്കാരന്റെ ഭാഗത്തുനിന്നും ഉണ്ടായാൽ  പൊതു ജനങ്ങൾക്ക്   വലിയൊരു  ആശ്വാസവും  നാടിന്റെ  വികസനത്തിന്‌  അത് മാതൃക ആവുമെന്നും  കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് സ്റ്റാഫ് അസോസിയേഷന്റെ അമ്പത്തിയൊന്നാം ജന്മദിനം   കേക്ക്  മുറിച്ചു  ഉദ്ഘാടനം  ചെയ്യവേ    കൊച്ചി മേയർ  അഡ്വ മിനിമോൾ വി.കെ അഭിപ്രായപ്പെട്ടു.  ഡെപ്യൂട്ടി മേയർ  വി. ആർ.സുധീർ  കൗൺസിലർ  എം.ജി. അരിസ്റ്റോട്ടിൽ   എന്നിവർ  പങ്കെടുത്ത  ചടങ്ങിൽ  കെ.എൽ.ജി.എസ്സ്.എ   സംസ്ഥാന ജനറൽ സെക്രട്ടറി  ഒ.വി. ജയരാജ്‌  മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ആർ. ഷൈൻ, ജയകൃഷ്ണൻ. പി,  സറീന ഡേവിഡ് യൂണീറ്റ് ഭാരവാഹികളായ ശ്രീകുമാർ, സാദിഖ് എന്നിവർ ആശംസകൾ നേർന്നു. സംഘടനയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച്  പൊതു ജനങ്ങൾക്കും ജീവനക്കാർക്കും   ആശംസ കാർഡുകളും കേക്കും ലഡുവും വിതരണം   ചെയ്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img