12:45pm 12 November 2026
NEWS
കീടനിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാക്കി മുനിസിപ്പാലിറ്റികൾ
27/12/2025  11:51 AM IST
nila
കീടനിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാക്കി മുനിസിപ്പാലിറ്റികൾ

ദോഹ:പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനും കീടവ്യാപനം തടയുന്നതിനുമായി ഖത്തറിലുടനീളമുള്ള മുനിസിപ്പാലിറ്റികൾ ശക്തമായ കീടനിയന്ത്രണ ക്യാമ്പെയ്‌നുകൾ തുടരുന്നു. ഖത്തർ നാഷണൽ വിഷൻ 2030-നോട് ചേർന്ന് പരിസ്ഥിതി സുസ്ഥിരതയും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
നവംബർ 14 മുതൽ ഡിസംബർ 11 വരെ 8,949 കീടനിയന്ത്രണ സേവന അപേക്ഷകൾ ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ദോഹ (2,185)യും അൽ റയ്യാൻ (2,105)യുമാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ രേഖപ്പെടുത്തിയത്. ‘ഔൺ’ മൊബൈൽ ആപ്പിലൂടെയാണ് കൂടുതൽ അപേക്ഷകളും ലഭിച്ചത്. വീടുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ മുൻകരുതൽ സ്പ്രേയിങ്ങും ബോധവത്കരണ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img