07:54am 08 September 2026
NEWS
നഗരസഭാ തല പോളിയോ നിർമ്മാർജ്ജന പരിപാടി
12/10/2025  07:38 PM IST
nila
നഗരസഭാ തല പോളിയോ നിർമ്മാർജ്ജന പരിപാടി

 

ചെങ്ങന്നൂർ: പോളിയോ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ:ശോഭാ വർഗീസ് നിർവഹിച്ചു. ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ സൂപ്രണ്ട് ഡോ : റ്റി. അനിതകുമാരി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ. ഷിബുരാജൻ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റ്റി. കുമാരി, വാർഡ് കൗൺസിലർ വി.വിജി, പീഡിയാട്രീഷൻ ഡോ: പി.എസ്. ശിവപ്രസാദ്, എൽ.എച്ച്.ഐ. കെ. ആർ. ജയശ്രീ, ജെ.എച്ച്.ഐ. ബി. എസ്. മഹാദേവ് , ജെ. പി.എച്ച്.എൻ. പി.വി. താഹിറ എന്നിവർ പ്രസംഗിച്ചു നഗരസഭാ പ്രദേശത്ത് 26 കേന്ദ്രങ്ങളിലായാണ് കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.