NEWS
മുനിസിപ്പൽ പരിശോധന: 6,088 ലംഘനങ്ങൾ കണ്ടെത്തി; 57 ഭക്ഷ്യ സ്ഥാപനങ്ങൾ പൂട്ടി
11/11/2026 10:53 AM IST
nila

ദോഹ:പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി, 2026-ലെ മൂന്നാം പാദത്തിൽ ഖത്തറിലെ വിവിധ മുനിസിപ്പാലിറ്റികളിലായി നടത്തിയ പരിശോധനകളിൽ 6,088 ലംഘനങ്ങൾ കണ്ടെത്തുകയും 57 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തതായി മുനിസിപ്പാലിറ്റി മന്ത്രാലയം വെളിപ്പെടുത്തി.
ദോഹ, അൽ റയ്യാൻ, അൽ വക്ര, അൽ ഖോർ ആൻഡ് അൽ ദഖീറ, അൽ ദായീൻ, അൽ ഷഹാനിയ, അൽ ശമാൽ, ഉം സലാൽ എന്നീമുനിസിപ്പാലിറ്റികളിലാണ് പ്രധാനമായും പരിശോധനകൾ നടന്നത്.പൊതുജനാരോഗ്യം മുൻനിർത്തിയും വാണിജ്യ-പരസ്യ മേഖലകളിലെ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് പരിശോധനകൾ ഊർജ്ജിതമാക്കിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










