04:00am 14 November 2026
NEWS
നഗരവികസനത്തിനു മൂലധനം കണ്ടെത്താൻ മുനിസിപ്പൽ ബോണ്ട്
24/02/2026  08:14 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നഗരവികസനത്തിനു മൂലധനം കണ്ടെത്താൻ മുനിസിപ്പൽ ബോണ്ട്

കൊച്ചി: നഗരത്തിന്‍റെ സമഗ്ര സൗകര്യ വികസനത്തിനും സുസ്‌ഥിരമായ വളർച്ചയ്ക്കും ആവശ്യമായ മൂലധനം കണ്ടെത്തുന്നതിനായി മുനിസിപ്പൽ ബോണ്ടുകൾ ഇറക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. പരമ്പരാഗതമായ സർക്കാർ ഗ്രാന്‍റുകൾ മാത്രം ആശ്രയിക്കാതെ ഓഹരി വിപണിയിൽ നിന്നും പൊതുജനങ്ങളിൽ നിന്നും നേരിട്ട് നിക്ഷേപം സ്വീകരിച്ച വലിയ പദ്ധതികൾ നടപ്പാക്കാൻ  ഇതിലൂടെ സാധിക്കും. ബോണ്ട് പുറത്തിറക്കുന്നതിനു മുന്നോടിയായി പ്രമുഖ റേറ്റിങ് ഏജൻസികളെ കൊണ്ട് നഗരസഭയുടെ സാമ്പത്തിക സ്‌ഥിതി വിലയിരുത്തുകയും മികച്ച റേറ്റിങ് ഉറപ്പാക്കുകയും ചെയ്യും. ബോണ്ടിലൂടെ സമാഹരിക്കുന്ന തുക കൃത്യമായ പദ്ധതികൾക്ക് മാത്രം വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക അക്കൗണ്ട് സംവിധാനം ഏർപ്പെടുത്തും. സെബി നിബന്ധനകൾ പാലിച്ച് ബോണ്ടുകൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും. മുനിസിപ്പൽ ബോണ്ടുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഹൈ പവർ കമ്മിറ്റി രൂപീകരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img