10:02am 19 April 2026
NEWS
നിയമലംഘനം: ഖത്തറിൽ രണ്ട് റെസ്റ്റോറന്റുകളും ഒരു കഫറ്റീരിയയും നഗരസഭ അധികൃതർ പൂട്ടി
18/04/2026  08:37 PM IST
nila
നിയമലംഘനം: ഖത്തറിൽ രണ്ട് റെസ്റ്റോറന്റുകളും ഒരു കഫറ്റീരിയയും നഗരസഭ അധികൃതർ പൂട്ടി

 


​ദോഹ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെത്തുടർന്ന് ഖത്തറിലെ മൂന്ന് മുനിസിപ്പാലിറ്റികളിലായി രണ്ട് റെസ്റ്റോറന്റുകളും ഒരു കഫറ്റീരിയയും അധികൃതർ അടപ്പിച്ചു. 1990-ലെ എട്ടാം നമ്പർ ഭക്ഷ്യനിയമപ്രകാരമാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഈ നടപടി.അൽ റുവൈസിലെ 'അൽ ഷമാൽ സിറ്റി' റെസ്റ്റോറന്റ് 7 ദിവസത്തേക്ക് പൂർണ്ണമായും അടപ്പിച്ചു. കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങൾ (Expired Food) കൈവശം വെച്ചതിനാണ് നടപടി.അൽ ഖരൈത്തിയാത്തിലെ 'ഉം സലാൽ - ഉം അൽ അമദ്' കഫറ്റീരിയ 5 ദിവസത്തേക്ക് അടപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്തതാണ് പൂട്ടാൻ കാരണമായത്.ഭക്ഷ്യ നിയമലംഘനത്തെത്തുടർന്ന് ഈ പരിധിയിലുള്ള ഒരു റെസ്റ്റോറന്റ് 10 ദിവസത്തേക്ക് പൂർണ്ണമായും അടപ്പിച്ചു.
അൽ റയ്യാൻ മുനിസിപ്പാലിറ്റിയിൽ 
​ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി പരിശോധനകൾ കർശനമാക്കിയതായും മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img