01:49pm 21 October 2026
NEWS
മുണ്ടക്കൈ-ചൂരല്‍ മല പുനരധിവാസത്തിന് രണ്ട് ടൗൺഷിപ്പുകൾ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി

01/01/2025  04:28 PM IST
nila
മുണ്ടക്കൈ-ചൂരല്‍ മല പുനരധിവാസത്തിന് രണ്ട് ടൗൺഷിപ്പുകൾ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽ മല പുനരധിവാസത്തിന് രണ്ട് ടൗൺഷിപ്പുകൾ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹാരിസൺ മലയാളത്തിന്റെ നെടുമ്പാല എസ്റ്റേറ്റിലെ 58.5 ഹെക്ടർ ഭൂമിയും കൽപറ്റ എൽസ്റ്റോൺ എസ്റ്റേറ്റിലെ 48.96 ഹെക്ടർ ഭൂമിയിലുമാണ്‌ ടൗൺഷിപ്പുകൾ നിർമ്മിക്കുകയെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വയനാട് പുനരധിവാസ പദ്ധതിക്ക് ഇന്നു ചേർന്ന മന്ത്രിസഭാ യോ​ഗം അം​ഗീകാരം നൽകി. 

കൽപ്പറ്റ എൽസ്റ്റൺ എസ്‌റ്റേറ്റിൽ അഞ്ച് സെന്റ് സ്ഥലത്ത് 1000 ചതുരശ്ര അടിയിലുള്ള വീടുകളാണ് നിർമിക്കുക. നെടുമ്പാല എസ്റ്റേറ്റിൽ പത്ത് സെന്റ് സ്ഥലത്തായിരിക്കും വീടുകൾ നിർമിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വീടുകൾക്ക് പുറമേ സ്‌കൂൾ, ആശുപത്രി, പ്രാഥമിക ആരോഗ്യ കേന്ദ്രം. വാണിജ്യ കെട്ടിടങ്ങൾ, അംഗൻവാടി, മൃഗാശുപത്രി, മാർക്കറ്റ്, സ്‌പോർട്‌സ് ക്ലബ്, ലൈബ്രറി ഉൾപ്പടെയുള്ള സൗകര്യങ്ങളുമൊരുക്കും. 

വീടുകളുടെ ഡിസൈനുകൾ തയ്യാറാക്കിയിട്ടുണ്ട്. രണ്ട് നില കെട്ടുന്നതിനുള്ള സൗകര്യം കൂടി വെച്ചുകൊണ്ടാണ് തറ പണിയുക. ടൗൺഷിപ്പിന്റെ രൂപരേഖയുടെ വീഡിയോ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img