08:05am 12 November 2026
NEWS
യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയതോടെ കൂടോത്രം മുതൽ വധഭീഷണി വരെ
16/12/2025  10:05 AM IST
nila
യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയതോടെ കൂടോത്രം മുതൽ വധഭീഷണി വരെ

മുണ്ടക്കയം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയതിന്റെ പേരിൽ യുവാവിന് നേരിടേണ്ടി വന്നത് കൂടോത്രം മുതൽ വധഭീഷണിവരെ. മുണ്ടക്കയം നടുവപറമ്പിലെ റെനിലിനാണ് രണ്ട് ഊമക്കത്തുകൾ ലഭിച്ചത്. കത്തുകൾ ലഭിക്കും മുമ്പ് തനിക്കെതിരെ കൂടോത്രം നടത്തിയതായും യുവാവ് ആരോപിക്കുന്നു. 23–ാം വാർഡായ നെന്മേനിയിൽ യുഡിഎഫ് സ്ഥാനാർഥി റെമിൻ രാജന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുത്തതോടെയാണ് റെനിൽ ചിലരുടെ കണ്ണിലെ കരടായി മാറിയത്. 

തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് തന്നെ ഭീഷണികൾ ഉയർന്നിരുന്നു എന്നാണ് റെനിൽ പറയുന്നത്. വീട്ടുമുറ്റത്തുനിന്ന് മുട്ടയും പൂജാ സാധനവും കണ്ടതോടെ  റെനിൽ വീടിന് ചുറ്റും സെക്യൂരിറ്റി ക്യാമറകൾ സ്ഥാപിച്ചിരുന്നു. കോൺഗ്രസിന് ഒപ്പം പ്രവർത്തിച്ചതുകൊണ്ടാണ് പ്രശ്‌നങ്ങൾ ഉണ്ടാവുന്നതെന്നും പാർട്ടിയിൽ ചേർന്നില്ലെങ്കിൽ കുടുംബത്തെ വരെ ഉപദ്രവിക്കുമെന്നും ഭീഷണിക്കത്തുകളിൽ സൂചിപ്പിച്ചിരിക്കുന്നു. പല കത്തുകളിലും യുഡിഎഫ് സ്ഥാനാർഥിയെ തോൽപ്പിക്കാൻ ഇടയാക്കിയവരുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒരു കത്ത് വീടിനടുത്ത് ലഭിച്ചെങ്കിലും റെനിൽ അത് ശ്രദ്ധിച്ചില്ല. വീടിന് സമീപമുള്ള കുരിശുപള്ളിയിൽ എത്തി റെനിൽ എന്നും വൃത്തിയാക്കാറുണ്ട്. ഇവിടെ നിന്നാണ് രണ്ടാമത്തെ കത്ത് കിട്ടിയത്. ഏറ്റവും അടുത്ത് അറിയാവുന്ന ആളാണ് ഇതിന് പിന്നിലെന്ന് ഇവർ സംശയിക്കുന്നു. സംഭവത്തിൽ പൊലീസിന് പരാതി നൽകിയിരിക്കുകയാണ് റെനിൽ. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img