NEWS
മുനമ്പം വഖ്ഫ് സുപ്രീംകോടതിവിധി സംസ്ഥാന സർക്കാരിന്റെ അവസരവാദ നിലപാടിനെ തിരിച്ചടി വഖ്ഫ് സംരക്ഷണ സമിതി.
12/12/2025 07:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരിവിനെ സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ വഖ്ഫ് സംരക്ഷണ സമിതി കൺവീനർ ടി. എ. മുജീബ് റഹ്മാൻ സ്വാഗതം ചെയ്തു.1950 ൽ സിദ്ദിഖ് സേട്ട് ഫാറൂഖ് കോളജിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വഖ്ഫ് ചെയ്ത ഭൂമിയാണ് മുനമ്പത്തേത്. വഖ്ഫ് ആധാരവും, മുൻകാല കോടതി വിധികളും നിലനിൽക്കെ മുനമ്പം വഖ്ഫ് ഭൂമി വിഷയത്തിൽ തെറ്റായ പ്രചരണങ്ങളാണ് നടന്നുകൊണ്ടിരുന്നത്. വഖ്ഫ് ഭൂമി സംരക്ഷിക്കാൻ ബാധ്യസ്ഥരായ സംസ്ഥാന സർക്കാർ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മുനമ്പം വഖ്ഫ് ഭൂമി പ്രശ്നത്തിൽ അവസരവാദ നിലപാടാണ് സ്വീകരിച്ചത്. കോടതി വിധി സംസ്ഥാന സർക്കാരിന്റെ അവസരവാദ നിലപാടുകൾക്കേറ്റ തിരിച്ചടിയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











