11:20pm 07 November 2026
NEWS
മുനമ്പം സമരത്തിന് ഐക്യദാർഢ്യം - ഇടതു- വലതു മുന്നണികൾക്ക് ഇരട്ടത്താപ്പ് - കുമ്മനം രാജശേഖരൻ
05/03/2025  04:12 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മുനമ്പം സമരത്തിന് ഐക്യദാർഢ്യം - ഇടതു- വലതു മുന്നണികൾക്ക് ഇരട്ടത്താപ്പ് - കുമ്മനം രാജശേഖരൻ

കൊച്ചി - മുനമ്പം വഖഫ് അധിനിവേശത്തിനെതിരെ സമരം ചെയ്യുന്നവർക്ക് സമരപ്പന്തലിലെത്തി  ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഇടതു-വലതു എംപിമാർ പാർലമെന്റിൽ വഖഫ് നിയദേദഗതി ബില്ലിനെ എതിർക്കുകയാണ്.
ഇത് വഞ്ചനയും ഇരട്ടത്താപ്പുമാണെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു.

മുനമ്പം ജനതയുടെ സംരക്ഷണം ഉറപ്പു വരുത്താൻ പാർലമെന്റിൽ വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ബിജെപി പ്രവർത്തകർ കേരളത്തിലെ എം.പി. മാർക്ക് കത്തയക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ വഖഫ് നിയമം ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശ വിരുദ്ധവുമായ അനവധി ചട്ടങ്ങൾ ഉൾക്കൊള്ളുന്നതാണ്.
കാലങ്ങളായി രാജ്യം ഭരിച്ച കോൺഗ്രസ്സിന്റെ സംഭാവനയാണിത്.
ഇതിനെ കാലോചിതമായി പരിഷ്ക്കരിക്കുവാനാണ് മോദി സർക്കാർ ശ്രമിക്കുന്നത് അദ്ദേഹം വ്യക്തമാക്കി.

മുനമ്പത്ത് വഖഫ് അധിനിവേശത്തിനെതിരെ നടക്കുന്ന സമരത്തിന് വഖഫ് നിയമ ഭേദഗതി ബിൽ നിയമമാകുന്നതോടെ ശാശ്വത പരിഹാരം ഉണ്ടാകുമെന്നും  അദ്ദേഹം ഉറപ്പു നൽകി.

എറണാകുളം ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ നടന്ന പരിപാടിയിൽ ബി ജെ പി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ചു.
ബി ജെ പി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്, ഇൻഡസ്ട്രിയൽ സെൽ സംസ്ഥാന കൺവീനർ അനൂപ് അയ്യപ്പൻ. ഫിഷർ മെൻ
 സംസ്ഥാന സഹ കൺവീനർ സുനിൽ തീരഭൂമി. മുൻ ജില്ലാ ജനറൽ സെക്രട്ടറി എസ്. സജീ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സമിതിയംഗം പദ്മജ എസ്. മേനോൻ,
മണ്ഡലം പ്രസിഡണ്ടുമാരായ അജിത് ആനന്ദൻ, അഡ്വ. രൂപേഷ്, അഡ്വ. വേദരാജ്, അഡ്വ. സ്വരാജ്, രതീഷ്കുമാർ എൻ.കെ.നേതാക്കളായ അഡ്വ. പ്രിയ പ്രശാന്ത്, അഡ്വ. രമാദേവി തോട്ടുങ്കൽ, കെ. കെ. വേലായുധൻ. കെ.ടി. ബൈജു, ഡോ. ജലജ ആചാര്യ. എൻ. വി സുദീപ്. കെ.വിശ്വനാഥൻ. റാണി ഷൈൻ, സുധ വിമോദ്, ഗോപു പരമശിവൻ, പ്രസ്റ്റി പ്രസന്നൻ. ശശികുമാര മേനോൻ, പാറപ്പുറം രാധാകൃഷ്ണൻ സജീവ് നായർ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img