NEWS
മുനമ്പം റിലേ നിരാഹാര സമരം 98-ാം ദിനത്തിലേക്ക്
17/01/2025 07:29 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

മുനമ്പം : റവന്യൂഅവകാശങ്ങൾ സ്ഥാപിച്ചു കിട്ടുവാൻ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം 98-ാം ദിനത്തിലേക്ക് . 97 -ാം ദിനത്തിൽ സ്ത്രീകൾ അടക്കം 10 പേർ നിരാഹാരമിരുന്നു.ബിജെപി കോട്ടുവള്ളി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കോട്ടുവള്ളി രണ്ടാം വാർഡ് മെമ്പർ എം.എസ് സതീഷ് പ്രസംഗിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാജു മാടവന, ബിജെപി പഞ്ചായത്ത്യൂണിറ്റ് പ്രസിഡന്റ് രഞ്ജിത്ത് , സെക്രട്ടറി മുരളി കോവിലകത്ത്, ഇരുപതാം വാർഡ് മെമ്പർ സിന്ധു നാരായണൻ കുട്ടി തുടങ്ങിയവരും സമരപ്പന്തലിൽ എത്തിച്ചേർന്നു.ജെഎസ്എസ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി വി. കെ സുനിൽകുമാർ ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









