NEWS
മുനമ്പം റിലേ നിരാഹാരം എൺപത്തിയെട്ടാം ദിനത്തിലേക്ക്
07/01/2025 09:43 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

മുനമ്പം : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം എൺപത്തിയെട്ടാം ദിനത്തിലേക്ക് . എൺപത്തി ഏഴാം ദിനത്തിലെ നിരാഹാര സമരം ഫാ. ആന്റണി തോമസ് പോളക്കാട്ട് സിപി ഉത്ഘാടനം ചെയ്തു. ഇരുപത്തി മൂന്ന് പേർ നിരാഹാരമിരുന്നു.
ആലപ്പുഴ രൂപതയിൽ നിന്നും കാത്തലിക് ഫിഷർമെന്റ്സ് യൂണിയൻ ഭാരവാഹികൾ ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തിച്ചേർന്നു. ഫാ. ആന്റണി പോൾ, ഫാ. ജോണി കളത്തിൽ , ഫാ. തോബിയാസ് തെക്കേ പാലക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ ആലപ്പുഴ രൂപത ഒപ്പം ഉണ്ടാകുമെന്ന് ഫാ. ക്ലിഫിക്സ് ഫെർണ്ണാഡസ് പ്രഖ്യാപിച്ചു . സ്പിരിറ്റ് ഇൻ ജീസസ് പ്രാർത്ഥന കൂട്ടായ്മ ബ്രദർ തോമസ് തൊടുപുഴ, ബ്രദർ ഡെയ്സൺ , ജോബി സ്കറിയ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









