08:42am 21 January 2025
NEWS
മുനമ്പം റിലേ നിരാഹാരം അൻപത്തിയെട്ടാം ദിനത്തിലേക്ക്.
08/12/2024  09:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മുനമ്പം റിലേ നിരാഹാരം അൻപത്തിയെട്ടാം ദിനത്തിലേക്ക്.

മുനമ്പം: റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചെടുക്കാൻ മുനമ്പം ജനത നടത്തുന്ന റിലേ നിരഹാരസമരം അൻപത്തിയെട്ടാം ദിനത്തിലേക്ക് . അൻപത്തിയേഴാം ദിനത്തിലെ സമരം   വികാരി ഫാ ആന്റണി സേവ്യർ തറയിൽ സിപി ഉദ്ഘാടനം ചെയ്തു.  

ജെപിസി അംഗം അപരാജിത സാരംഗി ,ബിജെപി ദേശീയ നേതാവ് കേരള പ്രഭാരി പ്രകാശ് ജവദേകർ,, ബിജെപി സ്റ്റേറ്റ് കമ്മറ്റി അംഗം അഡ്വ: ഷോൺ ജോർജ്ജ്, മൈനോരിറ്റി മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജീ ജോസഫ്, വരാപ്പുഴ അതിരൂപതാ  ബോൾഗാട്ടി സെന്റ്. സെബാസ്റ്റ്യൻ ഇടവക വികാരി ഫാ. ജോൺ ക്രിസ്റ്റഫർ ,കെഎൽസിഎ സെക്രട്ടറി സി .ആർ ജോയ്, എ അഭിജിത്ത്, ബ്രദർ സ്റ്റെജിൻ ഇമ്മാനുവൽ ഇടവക അംഗങ്ങൾ ,അഡ്വ. ശങ്കുദാസ്, ഭാരതീയ വ്യാപാരി വ്യവസായ സംഘം പ്രസിഡന്റ് മുരളി കെ കെ എന്നിവർ ഐക്യദാർഢ്യവുമായി സമരപന്തലിലെത്തി. 

അമ്പാടികണ്ണൻ, സ്റ്റീഫൻ കല്ലറക്കൽ, കുഞ്ഞുമോൻ ആന്റണി, മേരി ആന്റണി, സുനന്ദ ഉണ്ണികൃഷ്ണൻ, ആൻസി അനിൽ, സീന ജോയ്, സോഫി വർഗീസ്, രാധാകൃഷ്ണൻ ശേഖരൻ, വിലാസൻ അച്യുതൻ, ആന്റണി ലൂയിസ്, രാജു വലിയവീട്ടിൽ എന്നിവർ അൻപത്തിയേഴാം ദിനത്തിൽ നിരാഹാരമിരുന്നു.

Photo caption : മുനമ്പം നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്  ജെപിസി അംഗം അപരാജിത സാരംഗി ,ബിജെപി ദേശീയ നേതാവ് കേരള പ്രഭാരി പ്രകാശ് ജവദേകർ, സ്റ്റേറ്റ് കമ്മറ്റി അംഗം അഡ്വ: ഷോൺ ജോർജ്ജ് എന്നിവർ സമരപ്പന്തൽ സന്ദർശിക്കുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img img