NEWS
മുനമ്പം ഭൂസമരം 93-ാംദിനത്തിലേക്ക്.
12/01/2025 08:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

മുനമ്പം : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം തൊണ്ണൂറ്റിമൂന്നാം ദിനത്തിലേക്ക് .92 -ാം ദിനം സിനി ജോയ്, ലില്ലി ആന്റണി, ഷീജു അംബ്രോസ്,റെജീന പോൾ, ആനി ആന്റണി, എൽസി ജോസഫ്, എൽസി തോമസ്, രേഷ്മ ജോബി, മേരി ജോസി, കർമ്മലി ജോർജ്,ആൻസിലി അറക്കൽ, മണി ചക്രപാണി,സിസിലി ആന്റണി,ഷീല ജോൺസൺ,മേരി ജോസി, അൽഫോൻസാ ജോസഫ് തുടങ്ങി 17 പേർ നിരാഹാരമിരുന്നു.
പള്ളുരുത്തി സെന്റ് ലോറൻസ് പള്ളി വികാരി ഫാ. വർഗീസ് പള്ളിപ്പറമ്പിലും കെഎൽഎം അംഗങ്ങളും സമരപ്പന്തലിൽ ഐക്യദാർഢ്യവുമായി എത്തിച്ചേർന്നു. ഡേവിഡ് അട്ടിപ്പേറ്റി യുടെ നേതൃത്വത്തിൽ മാലിപ്പുറം മുല്ലപ്പെരിയാർ ഡാം സമരസമിതി നേതാക്കന്മാരും സമരപ്പന്തലിൽ എത്തി.കടപ്പുറം വേളാങ്കണ്ണി മാതാ പള്ളി വികാരി ഫാ:ആന്റണി സേവ്യർ തറയിൽ നാരങ്ങാനീര് നൽകിയതോടെ സമരം അവസാനിപ്പിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









