01:31am 12 November 2026
NEWS
മുനമ്പം ഭൂസമരം താത്ക്കാലികമായി അവസാനിപ്പിക്കുന്നു
29/11/2025  06:35 AM IST
nila
മുനമ്പം ഭൂസമരം താത്ക്കാലികമായി അവസാനിപ്പിക്കുന്നു

കൊച്ചി: മുനമ്പം ഭൂസമരം താത്ക്കാലികമായി അവസാനിപ്പിക്കുന്നു. സമരത്തിന്റെ 414-ാം ദിവസമായ ഞായറാഴ്ച്ചയാണ് സമരം അവസാനിപ്പിക്കുന്നത്. വെള്ളിയാഴ്ച ചേർന്ന ഭൂ സംരക്ഷണസമിതിയുടെ കോർ കമ്മിറ്റി യോഗത്തിലാണ് സമരം താത്കാലികമായി പിൻവലിക്കാൻ തീരുമാനിച്ചത്. 

മുനമ്പം നിവാസികളുടെ ഭൂനികുതി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നൽകിയ അനുമതിയാണ് സമരം അവസാനിപ്പിക്കാൻ വഴിയൊരുക്കിയത്. നികുതി സ്വീകരിക്കുന്നതിലൂടെ ഭൂപതിപ്പിനും ബന്ധപ്പെട്ട നടപടികൾക്കും ഇനി തടസ്സമില്ലെന്ന് നൽകപ്പെട്ട ഉറപ്പിനോടെയാണ് സമിതി ഈ തീരുമാനത്തിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി കുഴുപ്പിള്ളി വില്ലേജിൽ പ്രത്യേക ഹെൽപ്പ് ഡെസ്‌ക് തുടങ്ങുമെന്നും മന്ത്രി പി. രാജീവ് സമര നേതാക്കളെ അറിയിച്ചു.

സമരം അവസാനിപ്പിക്കാനുള്ള ഔപചാരിക ചടങ്ങ് ഞായറാഴ്ച 2.30ന് നടക്കും. നിയമമന്ത്രി പി. രാജീവ്, വൈപ്പിൻ എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണൻ എന്നിവർ സമരപ്പന്തലിൽ എത്തി സമരസേനാനികൾക്ക് നാരങ്ങാനീർ നൽകി സമാപനം പ്രഖ്യാപിക്കും.

ഫാ. ആന്റണി സേവ്യർ തറയിൽ, ജോസഫ് റോക്കി പാലക്കൽ, ജോസഫ് ബെന്നി കുറുപ്പശേരി, മുരുകൻ കാതികുളത്ത്, രഘു കടുവങ്കശ്ശേരി, ഉണ്ണി പള്ളത്താംകുളങ്ങര എന്നിവർ കോർ ഗ്രൂപ്പ് യോഗത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img