
മുനമ്പം : 200 ദിവസമായി തുടർന്നുവരുന്ന മുനമ്പം ഭൂമരം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ.ബിഷപ്പ് ആൻറണി വാലുങ്കൽ പറഞ്ഞു. ലത്തീൻ കത്തോലിക്കാ സമുദായ നേതാക്കളോടൊപ്പം ഇരുന്നൂറാം ദിവസം സമരപ്പന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ട്രൈബ്യൂണലിന്റെ നടപടികളെ തടസ്സപ്പെടുത്തുന്ന വിധം വഖഫ് ബോർഡ് പ്രവർത്തിക്കുന്നത് നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങൾ സംരക്ഷിക്കാമെന്ന് സർക്കാർ നൽകിയിരുന്ന ഉറപ്പ് പാലിക്കണം.
വിഷയം പരിഹരിക്കുന്നതിന് സർക്കാർ നിസ്സംഗതയും അനാസ്ഥയും തുടരുകയാണെങ്കിൽ സംസ്ഥാന വ്യാപകമായി പ്രത്യക്ഷ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന കെഎൽസിഎ സംസ്ഥാന നേതൃത്വം അറിയിച്ചു. കെ ആർ എൽ സി സി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ്, കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ: ഡോ: ജിജു അറക്കത്തറ ,കെ എൽ സി എ സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി ജെ തോമസ് , ഫാ. യേശുദാസ് പഴമ്പിള്ളി, ബിജു ജോസി, Acts സംസ്ഥാന ജന: സെക്രട്ടറി ജോർജ്ജ് സെബാസ്റ്റൻ ,ഫാ. ആൻറണി തറയിൽ, വിൻസ് പെരിഞ്ചേരി, അനിൽ കുന്നത്തൂർ, ഇ ഡി ഫ്രാൻസിസ്, ജോർജ് നാനാട്ട്, ആഷ്ലിൻ പോൾ, ജോസഫ് ബെന്നി കുറുപ്പശ്ശേരി, സെബാസ്റ്റ്യൻ റോക്കി , SNDP മുനമ്പം ശാഖ പ്രസിഡൻ്റ് മുരുകൻ കാതികുളത്ത് തുടങ്ങിയവർ സംബന്ധിച്ചു .











