06:00am 05 September 2026
NEWS
മുനമ്പം ജുഡീഷ്യൽ കമ്മീഷൻ ഹിയറിങ്ങ് നടത്തി
15/01/2025  08:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മുനമ്പം ജുഡീഷ്യൽ കമ്മീഷൻ ഹിയറിങ്ങ് നടത്തി

മുനമ്പം: മുനമ്പം പ്രശ്ന പരിഹാരത്തിനുള്ള ജുഡീഷ്യൽ കമ്മീഷന്റെ രണ്ടാമത്തെ ഹിയറിങ് എറണാകുളം കളക്ടറേറ്റിൽ നടന്നു. ഭൂസംരക്ഷണ സമിതിയെ പ്രതിനിധീകരിച്ച് സീനിയർ അഭിഭാഷകനായ ജോർജ് പൂന്തോട്ടം ഹാജരായി. മുനമ്പത്തെ ജനങ്ങൾ ഫറൂഖ് കോളേജിൽ നിന്നും ഭൂമി  വാങ്ങാനുണ്ടായ കാരണം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ ആറ് പ്രാവശ്യം ഫറൂഖ് കോളേജിന് ഗിഫ്റ്റ് കിട്ടിയ ഭൂമിയാണെന്ന് പരാമർശിച്ചത് കൊണ്ടാണെന്ന് ജോർജ് പൂന്തോട്ടം ചൂണ്ടിക്കാണിച്ചു.33 വർഷമായിഎല്ലാ റവന്യൂ അവകാശങ്ങളോടും കൂടി താമസിച്ചു വരുന്നവരാണ് ഭൂസമരക്ഷണസമിതി അംഗങ്ങൾ എന്നും അവർക്ക് നോട്ടീസ് കൊടുക്കാതെ സർവ്വേ നടത്താതെ ഭൂമി വഖഫ് രജിസ്റ്ററിൽ പെടുത്തിയത് സുപ്രീംകോടതി വിധികളെ ഉദ്ധരിച്ച് വാദിച്ചു. കടപ്പുറം വേളാങ്കണ്ണി മാത പള്ളി വികാരി ഫാ.ആന്റണി തറയിൽ, ഭൂ സംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ, സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശ്ശേരി എന്നിവർ കമ്മീഷനു മുന്നിൽ ഹാജരായിരുന്നു.ഒരിക്കൽ വഖഫ് ആയി കൊടുത്താൽ നിബന്ധനകൾ ബാധകമല്ലെന്ന് മുനമ്പം തീരഭൂമി വഖഫ് തന്നെയാണെന്നും വഖഫ് ബോർഡ് വാദിച്ചു.ഈ പ്രശ്നം വഖഫ് ബോർഡും ഫറൂഖ് കോളേജും തമ്മിൽ പരിഹരിക്കണമെന്നും താമസക്കാർ ഒരിക്കലും ഇതിൽ ബലിയാടാകരുതെന്നും കമ്മീഷൻ വാക്കാൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img