06:59am 04 November 2026
NEWS
മുനമ്പം നിരാഹാര സമരം 99-ാം ദിനത്തിലേക്ക്
18/01/2025  08:27 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മുനമ്പം നിരാഹാര സമരം 99-ാം ദിനത്തിലേക്ക്

മുനമ്പം : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ മുനമ്പം തീരജനത നടത്തുന്ന നിരാഹാര സമരം 99 -ാം ദിനത്തിലേക്ക്.98-ാം ദിനത്തിൽ സ്ത്രീകളടക്കം നിരവധിപേർ നിരാഹാരമിരുന്നു. ഭൂസംരക്ഷണ സമിതി ചെയർമാൻ സെബാസ്റ്റ്യൻ റോക്കി  പാലക്കൽ സമരത്തിനിരുന്നവരെ പൊന്നാടയണിയിച്ച് നിരാഹാര സമരം  ഉദ്ഘാടനം ചെയ്തു. 

കോട്ടയം അതിരൂപതയിലെ ഫാ.സജി കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ വൈദികരും അമ്പതോളം വരുന്ന സെമിനാരി വിദ്യാർത്ഥികളും ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തിച്ചേർന്നു. മുനമ്പം തീരജനത അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക്‌ അടിയന്തിര പരിഹാരം കാണണമെന്നും മുനമ്പം ജനത്തിനൊപ്പം കോട്ടയം അതിരൂപത എപ്പോഴും ഉണ്ടായിരിക്കുമെന്നും ഫാ.സജി പ്രസ്താവിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img