10:52pm 09 November 2026
NEWS
കോൺ​ഗ്രസ് എംപിമാരെയും നേതാക്കളെയും വിലക്കി മുനമ്പം ജനത


10/04/2025  04:33 PM IST
nila
കോൺ​ഗ്രസ് എംപിമാരെയും നേതാക്കളെയും വിലക്കി മുനമ്പം ജനത

വഖഫ് ഭൂമി പ്രശ്നത്തിൽ നിലപാട് കടുപ്പിച്ച് മുനമ്പത്തെ ജനങ്ങൾ. വഖഫ് നിയമ ഭേ​ദ​ഗതി ബില്ലിനെ എതിർത്ത കോൺ​ഗ്രസുകാരും കേരള കോൺ​ഗ്രസുകാരും സമരഭൂമി സന്ദർശിക്കരുതെന്ന് മുനമ്പത്തെ ജനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സമരവേദിക്കടുത്ത് ഫ്ലക്സ് ബോർഡുകളും നാട്ടുകാർ സ്ഥാപിച്ചു. ഇം​ഗ്ലീഷിലും മലയാളത്തിലുമുള്ള ബോർഡുകളാണ് സ്ഥാപിച്ചത്. 

മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തിൽ കോൺ​ഗ്രസും കേരള കോൺ​ഗ്രസും തങ്ങൾക്കൊപ്പം നിന്നില്ലെന്നാണ് നാട്ടുകാർ‌ ചൂണ്ടിക്കാട്ടുന്നത്.  കോൺഗ്രസ്, കേരള കോൺഗ്രസ് നേതാക്കൾ ഇനി ഇവിടേക്ക് വരരുത് എന്നാണ് മുനമ്പം നിവാസികൾ സ്ഥാപിച്ച ഫ്ലക്സിൽ ആവശ്യപ്പെടുന്നത്. 

മുപ്പത് ശതമാനം വോട്ട് ബാങ്കിന് വേണ്ടി കെ സി ബിസി യുടെ അഭ്യർത്ഥനകൾ നിരാകരിച്ച് 610 കുടുംബങ്ങളെ ഇന്ത്യൻ പാർലമെന്റിൽ ഒറ്റിക്കൊടുത്ത കോൺഗ്രസ് എംപി മാർക്കും ഭേദഗതി ബില്ലിനെ നിരന്തരം എതിർത്ത മറ്റു കോൺഗ്രസ് നേതാക്കൾക്കും ഈ സമരപ്പന്തലിൽ ഇനി പ്രവേശനമില്ല എന്നാണ് മുനമ്പം ജനതയുടെ പേരിലുള്ള ബോർഡിൽ ഉള്ളത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img