12:05pm 09 December 2024
NEWS
13 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത് 121 പോക്സോ കേസുകൾ

05/09/2024  10:26 AM IST
nila
13 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത് 121 പോക്സോ കേസുകൾ

മുംബൈ നഗരത്തിൽ 13 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത് 121 പോക്സോ കേസുകൾ.  പോക്സോ കേസുകളിൽ നടപടികൾ കർശനമാക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെയും മഹാന​ഗരത്തിൽ കുട്ടികൾ പീഡനത്തിന് ഇരകളാകുന്നത് വർധിക്കുകയാണ്. മുംബൈ, താനെ, നവിമുംബൈ, മീരാഭായന്ദർ മേഖലകളിൽ നിന്നാണ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്.

മുംബൈയിൽ കേസുകളുടെ എണ്ണം ഇത്രയധികം വർധിക്കുന്നത് ആദ്യമാണ്. മുമ്പ് ഒരു മാസം ശരാശരി 100 പോക്സോ കേസുകൾ വരെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ജനുവരിയിൽ 93, ഫെബ്രുവരിയിൽ 83, ഏപ്രിൽ 100 എന്നിങ്ങനെയായിരുന്നു കേസുകൾ. പോക്സോ കേസിലെ അതിജീവിതകളിൽ ചിലർ ഗർഭിണികളാണെന്ന് വൈദ്യപരിശോധനയിൽ കണ്ടെത്തുന്നുണ്ടെന്നു പൊലീസ് വ്യക്തമാക്കി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img img