01:23pm 26 August 2026
NEWS
50 വിദ്യാർത്ഥിനികളെ ലൈം​ഗിക പീഡനത്തിനിരയാക്കിയ മനഃശാസ്ത്രജ്ഞൻ അറസ്റ്റിൽ
16/01/2025  11:56 AM IST
nila
 50 വിദ്യാർത്ഥിനികളെ ലൈം​ഗിക പീഡനത്തിനിരയാക്കിയ മനഃശാസ്ത്രജ്ഞൻ അറസ്റ്റിൽ

മുംബൈ: പതിനഞ്ച് വർഷത്തിനിടെ  50 വിദ്യാർത്ഥിനികളെ ലൈം​ഗിക പീഡനത്തിനിരയാക്കിയ മനഃശാസ്ത്രജ്ഞൻ അറസ്റ്റിൽ.  ഈസ്റ്റ് നാഗ്പുർ കേന്ദ്രീകരിച്ച് സ്ഥാപനം നടത്തിയിരുന്ന ഡോക്ടറാണ് അറസ്റ്റിലായത്. വ്യക്തിത്വ വികസന പരിശീലനം, കൗൺസലിങ് എന്നിവയുടെ മറവിലായിരുന്നു ചൂഷണം. പെൺകുട്ടികളുടെയും രക്ഷിതാക്കളുടെയും വിശ്വാസം നേടിയായിരുന്നു പീഡനം. ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ഊ ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിക്കുകയുമായിരുന്നു ഇയാളുടെ രീതി. പിന്നീട് ഊ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയും ചൂഷണം ചെയ്തിരുന്നു.

വിവാഹിതരായ ശേഷവും പീഡനത്തിന് ഇരയായതായി ചിലർ വെളിപ്പെടുത്തി. ചൂഷണത്തിന് ഡോക്ടറെ സഹായിച്ച വനിതാ ഉദ്യോഗസ്ഥരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പിന്നാക്ക വിഭാഗത്തിൽനിന്നുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് ഇരകളിൽ ഏറെയും. ഭർത്താവിന്റെ സഹായത്തോടെ യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img