
മുംബൈ: പതിനഞ്ച് വർഷത്തിനിടെ 50 വിദ്യാർത്ഥിനികളെ ലൈംഗിക പീഡനത്തിനിരയാക്കിയ മനഃശാസ്ത്രജ്ഞൻ അറസ്റ്റിൽ. ഈസ്റ്റ് നാഗ്പുർ കേന്ദ്രീകരിച്ച് സ്ഥാപനം നടത്തിയിരുന്ന ഡോക്ടറാണ് അറസ്റ്റിലായത്. വ്യക്തിത്വ വികസന പരിശീലനം, കൗൺസലിങ് എന്നിവയുടെ മറവിലായിരുന്നു ചൂഷണം. പെൺകുട്ടികളുടെയും രക്ഷിതാക്കളുടെയും വിശ്വാസം നേടിയായിരുന്നു പീഡനം. ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ഊ ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിക്കുകയുമായിരുന്നു ഇയാളുടെ രീതി. പിന്നീട് ഊ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയും ചൂഷണം ചെയ്തിരുന്നു.
വിവാഹിതരായ ശേഷവും പീഡനത്തിന് ഇരയായതായി ചിലർ വെളിപ്പെടുത്തി. ചൂഷണത്തിന് ഡോക്ടറെ സഹായിച്ച വനിതാ ഉദ്യോഗസ്ഥരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പിന്നാക്ക വിഭാഗത്തിൽനിന്നുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് ഇരകളിൽ ഏറെയും. ഭർത്താവിന്റെ സഹായത്തോടെ യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.











