
മുംബൈയിൽ സിജെപി നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെ സിവിൽ വേഷത്തിലെത്തിയ ഒരു പൊലീസുദ്യോഗസ്ഥൻ യുവതിയോട് മോശമായി പെരുമാറിയെന്ന ആരോപണം വിവാദമാകുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതിപക്ഷ പാർട്ടികൾ ഉദ്യോഗസ്ഥനെതിരെ നടപടിയാവശ്യപ്പെട്ട് രംഗത്തെത്തി. എന്നാൽ വീഡിയോ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയാണെന്നാണ് മുംബൈ പൊലീസിന്റെ വിശദീകരണം.
വൈറലായ ദൃശ്യങ്ങളിൽ പ്രതിഷേധത്തിനിടെ ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്ന യുവതിയെ പിന്നിൽ നിന്ന് ഒരു പൊലീസുദ്യോഗസ്ഥൻ പിടിക്കുന്നത് കാണാം. അതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ യുവതിയുടെ നെഞ്ചിൽ പിടിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നാലെ മറ്റ് പൊലീസുകാരുടെ സഹായം തേടി ഉദ്യോഗസ്ഥൻ കൈവീശുന്നതും വീഡിയോയിലുണ്ട്.
എന്നാൽ സംഭവത്തെക്കുറിച്ചുള്ള ആരോപണങ്ങൾ മുംബൈ പൊലീസ് നിഷേധിച്ചു. ദൃശ്യങ്ങൾ ഉന്നത ഉദ്യോഗസ്ഥർ പരിശോധിച്ചെന്നും, മറ്റൊരു യുവാവിനെ കസ്റ്റഡിയിലെടുക്കുന്നതിനിടയിൽ യുവതി ഇടപെട്ടതിന്റെ ഭാഗം മാത്രം മുറിച്ചുമാറ്റി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്നും ഡിസിപി അക്ബർ പത്താൻ വ്യക്തമാക്കി.
സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് എംപി വർഷ ഗെയ്ക്‌വാഡും രംഗത്തെത്തി. വനിതാ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പുരുഷ പൊലീസിനെ നിയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിൽ വിദ്യാർഥികൾ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത വിദ്യാർഥികളോട് ലഹരിക്കേസിൽ കുടുക്കുമെന്നും ജയിലിലാക്കുമെന്നും ഒരു പൊലീസുദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
हा व्हिडिओ बघून डोक्याची तिडीक उठली. कोण आहे नराधम?
— Rohit Pawar (@RRPSpeaks) July 23, 2026
याच्या मुलीच्या वयाच्या मुलीसोबत हा किती किळसवाण कृत्य करतोय. हा पोलीस असेल तर पहिले याला निलंबित नाही तर पोलीस दलातून बडतर्फ करा.. आणि विनयभंगाचा गुन्हा दाखल करून गजाआड करा.
एक वेगळी प्रतिष्ठा असलेल्या महाराष्ट्र पोलीस दलाला… pic.twitter.com/LsvEhwALzT










