06:46am 13 November 2026
NEWS
​

ഒരു കോടി ആളുകളെ കൊലപ്പെടുത്തും; ഗണേശോത്സവത്തിനിടെ മുംബൈ നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി

05/09/2025  04:05 PM IST
nila
​   ഒരു കോടി ആളുകളെ കൊലപ്പെടുത്തും; ഗണേശോത്സവത്തിനിടെ മുംബൈ നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി

ഗണേശോത്സവത്തിനിടെ മുംബൈ നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി. ഗണേശോത്സവം നാളെ സമാപിക്കാനിരിക്കെയാണ് അജ്ഞാതന്റെ ഭീഷണി സന്ദേശം പൊലീസിന് ലഭിച്ചത്. മുംബൈ നഗരത്തിൽ 34 വാഹനങ്ങളിൽ ആർ‌ഡി‌എക്സ് ഉണ്ടെന്ന് പൊലീസിന് വാട്സാപ്പിലാണ് സന്ദേശം ലഭിച്ചത്. ഇതിനു പിന്നാലെ മുംബൈ ന​ഗരത്തിൽ സുരക്ഷാസംവിധാനം ശക്തമാക്കി. 

 ട്രാഫിക് പൊലീസിന്റെ കൺട്രോൾ റൂമിലേക്കാണ് വാട്ട്‌സ്ആപ്പ് ഹെൽപ്പ്‌ലൈനിൽ ഭീഷണി സന്ദേശം ലഭിച്ചത്. 14 പാക്കിസ്ഥാൻ ഭീകരർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. സ്ഫോടനത്തിനായി ഏകദേശം 400 കിലോഗ്രാം ആർഡിഎക്സ് ഉപയോഗിക്കുമെന്നും ഒരു കോടി ആളുകളെ കൊലപ്പെടുത്തുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

പത്ത് ദിവസത്തെ ഗണേശോത്സവത്തിന്റെ സമാപന ചടങ്ങായ അനന്ത ചതുർത്ഥി ആഘോഷത്തിനായി തയ്യാറെടുക്കവെയാണ് മുംബൈയിൽ സ്ഫോടന പരമ്പര നടക്കുമെന്ന മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img