03:46am 13 November 2026
NEWS
മുംബൈ മലയാളികളുടെ "വേലോത്സവം " പ്രിവ്യൂ ഷോ 15 ന് ഡോംബിവില്ലിയിൽ
10/03/2026  01:02 PM IST
Nasar
മുംബൈ മലയാളികളുടെ വേലോത്സവം പ്രിവ്യൂ ഷോ 15 ന്  ഡോംബിവില്ലിയിൽ


മുംബൈ: പ്രശസ്ത സംവിധായകൻ പി. ചന്ദ്രകുമാർ രചനയും സംവിധാനവും നിർവഹിച്ച് മുംബൈയിലെ മലയാളി താരങ്ങൾ അഭിനയിച്ച വേലോത്സവം എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ 15 ന് ഡോംബിവില്ലിയിൽ. ഡോംബിവില്ലി ഈസ്റ്റ് റെയിൽവേ സ്‌റ്റേഷനടുത്തുള്ള മധുബൻ തിയേറ്ററിൽ ഞായറാഴ്ച കാലത്ത് ഒൻപതിനാണ് പ്രദർശനം.
മുംബൈ മലയാളികളും അഭിനേതാക്കളുമായ അഡ്വ. പാലൂർ രാജ്കുമാർ , കൃഷ്ണനുണ്ണി മേനോൻ , ഷാജിൻ കല്പക, അനിത നമ്പ്യാർ, രാജൻ നമ്പ്യാർ, അമൃതജ്യോതി, ഗോപാലകൃഷ്ണൻ, സതി ഗോപാലകൃഷ്ണൻ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിച്ച ചിത്രത്തിൽ സംവിധായകൻ പി. ചന്ദ്രകുമാറും പ്രധാന വേഷത്തിൽ എത്തുന്നു.
മണ്ണിനേയും മനുഷ്യനേയും സ്നേഹിക്കുന്ന നിഷ്കളങ്കരായ ഗ്രാമീണരുടെ കഥ പറയുന്ന വേലോത്സവം വരുംതലമുറയ്ക്ക് വരാനിരിക്കുന്ന വൻ ദുരന്തത്തെക്കുറിച്ച് ഒരു ഓർമപ്പെടുത്തലാണ്.
മുംബൈയിലേയും കേരളത്തിലേയും പുതുമുഖങ്ങളെ ഉൾപ്പെടുത്തി കോവിഡ് കാലത്ത് രൂപീകരിച്ച ഓൺലൈൻ ക്ലബ് ഹൗസിലൂടെ ഒന്നിച്ചവരുടെ കൂട്ടായ്മയിൽ രൂപീകരിച്ച ഫേസ് ഗുരുവിന്റെ നേതൃത്വത്തിൽ തമിഴിലും മലയാളത്തിലുമായാണ് ചിത്രം നിർമിച്ചിട്ടുള്ളത്. തമിഴിൽ പുത്തൻ പുതു നേരവും മലയാളത്തിൽ വേലോത്സവം എന്ന പേരിലുമാണ് ചിത്രം പ്രദർശനത്തിനെത്തുക എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img