NEWS
കൊച്ചി കപ്പൽ ശാല നിർമ്മിച്ച മൾവൻ നാവികസേനയ്ക്ക് കൈമാറി
01/04/2026 05:43 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: കൊച്ചി കപ്പൽശാല തദ്ദേശീയ മായി രൂപകൽപ്പനചെയ്‌ത് നിർ മിക്കുന്ന എട്ട് ആൻ്റി സബ് മറൈൻ കപ്പലുകളിൽ രണ്ടാമ ത്തേതായ 'മൾവൻ ഇന്ത്യൻ നാ വികസേനയ്ക്ക് കൈമാറി മഹാരാഷ്ട്രയിലെ ചരിത്രപ്രാ ധാന്യമുള്ള തീരദേശ പട്ടണത്തി ന്റെ പേരാണ് മൾവൻ. 2003 വരെ നാവികസേനയുടെ ഭാഗ മായിരുന്ന ഐഎൻഎസ് മൾ വൻ എന്ന മൈൻ സ്വീപ്പറിൻ്റെ സ്മരണ നിലനിർത്താൻകൂടിയാ ണ് ഈ പേര് നൽകിയത്.
80 മീറ്റർ നീളവും 1,100 ടൺ ഭാ രവുമുള്ള കപ്പൽ വാട്ടർജെറ്റ് സാങ്കേതികവിദ്യയിലാണ് പ്രവ ർത്തിക്കുന്നത്. ടോർപ്പിഡോ കൾ, മൾട്ടി ഫങ്ഷണൽ ആൻറി സബ്‌മറൈൻ റോക്കറ്റുകൾ എന്നിവ ഇതിലുണ്ട്. അത്യാധു നിക സോണാർ സിസ്റ്റം, റഡാറു കൾ, സെൻസറുകൾ എന്നിവ യും സജ്ജീകരിക്കും. കടലിനടി യിലുള്ള നിരീക്ഷണം, കുറഞ്ഞ തീവ്രതയുള്ള സമുദ്രപ്രവർത്തന ങ്ങൾ, മൈൻ വാർഫെയർ ദൗ ത്യങ്ങൾ എന്നിവയ്ക്കും മൾവൻ സജ്ജമാണ്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








