05:00pm 29 October 2026
NEWS
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യയും അമേരിക്കയുടെ പിടിയിൽ
03/01/2026  04:44 PM IST
nila
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യയും അമേരിക്കയുടെ പിടിയിൽ

വാഷിങ്ടൺ: വെനസ്വേലയിൽ ശക്തമായ ആക്രമണം നടത്തി അമേരിക്ക. വെനസ്വലയിൽ നടത്തിയ ബോംബാക്രമണത്തിന് പിന്നാലെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്ലോർസിനെയും അമേരിക്കൻ സൈന്യം പിടികൂടി.  അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രസിഡന്റ് മഡുറോയും ഭാര്യയും എവിടെയാണെന്ന് അറിയില്ലെന്ന് വെനസ്വേലൻ സർക്കാർ വ്യക്തമാക്കി.  പ്രസിഡന്റും ഭാര്യയും ജീവനോടെ ഉണ്ടെന്നതിന്റെ തെളിവുകൾ ഉടൻ പുറത്തുവിടണമെന്ന് വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ആവശ്യപ്പെട്ടു. 

 ഇരുവരെയും രാജ്യത്തിനു പുറത്തേക്കു കടത്തിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ ഏഴു സ്ഫോടനങ്ങൾ ഉണ്ടായി. സ്ഫോടനങ്ങൾക്കു പിന്നാലെ യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടതായും റിപ്പോർട്ടുകൾ പറയുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img