12:47am 13 November 2026
NEWS
മാധ്യമപ്രവർത്തകർക്കായി മൾട്ടി സ്പെഷൽറ്റി സ്ക്രീനിങ് ടെസ്റ്റ് തുടങ്ങി
19/03/2026  08:56 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മാധ്യമപ്രവർത്തകർക്കായി മൾട്ടി സ്പെഷൽറ്റി സ്ക്രീനിങ് ടെസ്റ്റ് തുടങ്ങി
HIGHLIGHTS

എറണാകുളം പ്രസ് ക്ലബും വി ഗാർഡ് ഇൻഡസ്ട്രീസിൻ്റെ സി എസ് ആർ പ്രോജക്ടായ കാൻസർ ഷീൽഡും രാജഗിരി ആശുപത്രിയും ചേർന്ന് മാധ്യമപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിക്കുന്ന മൾട്ടി സ്പെഷ്യൽറ്റി സ്ക്രീനിങ് ടെസ്റ്റ് മേയർ വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി :  എറണാകുളം പ്രസ് ക്ലബ്ബ് വനിതാ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും സൗജന്യ കാൻസർ പരിശോധന വനിതാ മാധ്യമപ്രവർത്തകർക്കും പ്രസ് ക്ളബ് കുടുംബാംഗങ്ങൾക്കുമായി  വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡും രാജഗിരി ഹോസ്പിറ്റലുമായി സഹകരിച്ച് എറണാകുളം പ്രസ് ക്ലബ് നടത്തുന്ന മൾട്ടി സ്പെഷ്യൽറ്റി കാൻസർ പരിശോധന പദ്ധതി തുടങ്ങി. വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ സിഎസ് ആർ പദ്ധതിയായ  ‘കാൻസർ ഷീൽഡിൻ്റെ ’ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.  കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ മേയർ വി.കെ.മിനിമോൾ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ആർ ഗോപകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസ് ക്ലബ് സെക്രട്ടറി ഷജിൽ കുമാർ,  വി-ഗാർഡ് ഇൻഡസ്ട്രീസിനെ പ്രതിനിധീകരിച്ച് കെ. സനീഷ്.(ചീഫ് ഓഫീസർ, സിഎസ്ആർ), ഷെറിൻ വിൽസൻ (പബ്ളിക് റിലേഷൻസ് സ്പെഷ്യലിസ്റ്റ്), ഏയ്ഞ്ചൽ റോസ് (ഓഫീസർ, സിഎസ്ആർ), പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് എൻ.കെ.സ്മിത, ഡോ. ടി.എസ്. അമൃത  (കോ-ഓർഡിനേറ്റർ, കമ്മ്യൂണിറ്റി മെഡിസിൻ, രാജഗിരി ഹോസ്പിറ്റൽ) തുടങ്ങിയവർ പ്രസംഗിച്ചു. ഈ പദ്ധതിയിലൂടെ മാമോഗ്രാം, അൾട്രാസൗണ്ട് സ്കാൻ പരിശോധനകളാണ് സൗജന്യമായി നൽകുന്നത്. 

നേരത്തേയുള്ള രോഗ നിര്‍ണയം ജീവന്‍ നഷ്ടപ്പെടാതിരിക്കുവാനുള്ള പ്രധാന ഘടകങ്ങളിലൊന്നാണെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിച്ച മേയർ വി.കെ.മിനിമോൾ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ സമാനതകളില്ലാത്ത അവിശ്രമ സേവനത്തിന് കൃതജ്ഞതാസൂചകമായാണ് വി-ഗാർഡ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നതെന്നും കൃത്യമായ പരിശോധനകളുടെ പ്രാധാന്യം, രോഗ സാധ്യത കുറയ്ക്കുവാന്‍ സാധിക്കുന്ന ആരോഗ്യ ശീലങ്ങള്‍ തുടങ്ങിയവയ്ക്കാണ് ക്യാന്‍സര്‍ ഷീല്‍ഡ് എന്ന ഈ പദ്ധതിയിലൂടെ പ്രധാനമായും ഊന്നല്‍ നല്‍കുന്നതതെന്നും  വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും വി-ഗാർഡ് ഫൌണ്ടെഷന്റെയും ഡയറക്ടർ ഡോ. റീനാ മിഥുന്‍ ചിറ്റിലപ്പള്ളി പറഞ്ഞു. 

30 മുതല്‍ 40 വയസ്സുവരെ പ്രായമുള്ള സ്ത്രീകള്‍ക്ക് അള്‍ട്ര സൗണ്ട് ബ്രസ്റ്റ് സ്‌കാനും, 40 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാമോഗ്രാം പരിശോധനകളുമാണ് ഒരുക്കിയിരിക്കുന്നത്. മാമോഗ്രാം, അള്‍ട്രാ സൗണ്ട് തുടങ്ങിയ നവീന സംവിധാനങ്ങളുള്ള മൊബൈല്‍ മെഡിക്കല്‍ ബസിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ പാർക്കിംഗിലാണ് മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുന്നത്. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന സൌജന്യ കാൻസർ പരിശോധനാ ക്യാംപ് മാർച്ച് ഇരുപതിന് സമാപിക്കും.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img