03:19am 06 October 2026
NEWS
കോടികളുടെ ഫ്ലാറ്റ് തട്ടിപ്പ്: വൻകിട കമ്പനിയുടെ ചെയർമാൻ അറസ്റ്റിൽ.
05/10/2026  11:36 AM IST
വിഷ്ണുമംഗലം കുമാർ
കോടികളുടെ ഫ്ലാറ്റ് തട്ടിപ്പ്: വൻകിട കമ്പനിയുടെ ചെയർമാൻ അറസ്റ്റിൽ


ബംഗളുരു: നഗരത്തിൽ ഈയിടെയായി വ്യാപകമായി ഉയർന്നുകേൾക്കുന്ന ആരോപണമാണ് റിയൽ എസ്റ്റേറ്റ്/ ഫ്ലാറ്റ് നിർമാണ രംഗത്തെ തട്ടിപ്പുകൾ. ആളുകളെ കബളിപ്പിക്കുന്ന ചെറുതും വലുതുമായ സംഭവങ്ങൾ ദിവസേന യെ ന്നോണം ഈ മേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വൻ വികസനം കൈവരിക്കുന്ന നഗരത്തിൽ ചെറുതും വലുതുമായി നിരവധി റിയൽ എസ്റ്റേറ്റ്/ ഫ്ലാറ്റ് നിർമ്മാണ സ്ഥാപനങ്ങളുണ്ട്. സ്വന്തമായി ഒരു പാർപ്പിടം സ്വന്തമാക്കുന്നത് ജീവിത
മോഹമായി കൊണ്ടുനടക്കുന്ന പതിനായിരങ്ങൾ നഗരത്തിലുണ്ട്. ഫ്ലാറ്റിനായി മുൻ‌കൂർ പണമടച്ച് കാത്തിരിക്കുന്നവരാണ് പലപ്പോഴും കബളിപ്പിക്കപ്പെടുന്നത്. വൻകിട വഞ്ചനകളെ ആരോപണങ്ങളും കേസ്സുകളുമായി പത്രമാധ്യ മങ്ങളിൽ വാർത്തകളായി സ്ഥാനം പിടിക്കാറുള്ളൂ.അക്കൂട്ടത്തിൽ ഏറ്റവും പുതിയ ഒരു കൊടും വഞ്ചനയുടെ കഥയാണ് ഇക്കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഓസോൺ ഡവലപ്പേഴ്സ് ചെയർമാനും പ്രമോട്ടറുമായ എസ്. വാസുദേവനെ 927.22 കോടിയുടെ ഹോം ബയേഴ്സ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട മണി ലോണ്ടറിങ് കേസിൽ ഇഡി അറസ്റ്റ് ചെയ്തു.   പ്രത്യേക പി എം എൽ എ കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ 14 ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു.
ദേവനഹള്ളിയിലെ ഓസോൺ അർബന പദ്ധതിയിൽ 1,351 ഫ്ലാറ്റ് വാങ്ങുന്നവരിൽ നിന്ന് 927.22 കോടി സമാഹരിച്ചെങ്കിലും പദ്ധതികൾ സമയത്ത് പൂർത്തിയാക്കി ഫ്ലാറ്റുകൾ കൈമാറിയില്ലെന്നാണ് ഇഡിയുടെ ആരോപണം. പദ്ധതിക്കായി ലഭിച്ച പണം മറ്റ് ഗ്രൂപ്പ് കമ്പനികളിലേക്കും ബന്ധപ്പെട്ട വ്യക്തികളിലേക്കും വഴിതിരിച്ചുവിട്ടതായും അന്വേഷണ ഏജൻസി പറയുന്നു.
കേസിൽ നേരത്തെ 423.38 കോടി മൂല്യമുള്ള സ്വത്തുക്കൾ  ഇഡി താൽക്കാലികമായി അറ്റാച്ച് ചെയ്തിരുന്നു. സി ബി ഐയും കേസിൽ അന്വേഷണം നടത്തുന്നുണ്ട്.
927 കോടിയുടെ പണം എങ്ങനെ വിനിയോഗിക്കപ്പെട്ടു, എവിടേക്കാണ് മാറ്റിയത് എന്നിവയാണ് ഇപ്പോൾ അന്വേഷണത്തിന്റെ പ്രധാന വിഷയം. ഇഡിയുടെ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെടേണ്ടതാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img