
കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുകളുടെ പ്രധാനകാരണങ്ങളിലൊന്നായ മുല്ലശേരി കനാല്‍ നവീകരണം എങ്ങുമെത്താതെ തുടരുകയാണ്. ഓപ്പറേഷന് ബ്രേക്ത്രൂവിന്റെ ഭാഗമായി ആഴവും വീതിയും കൂട്ടാന്‍ പൊളിച്ചിട്ട കനാല്‍ എന്നു തീരുമെന്ന് ആര്‍ക്കും തിട്ടമില്ലാത്ത അവസ്ഥയാണ്. ഹൈക്കോ ടതിയുടെ നിരന്തര ഇടപെലിലാണ് ഇഴഞ്ഞു നീങ്ങുന്ന ജോലികള്‍ പോലും നടന്നുവരുന്നത്. നിലവിലുള്ള കരാര്‍ കാലാവധി ഈ മാസം ് അവസാനിക്കാനിച്ചാലും പണി തീരില്ലെന്നുറപ്പ്.
ഒരു കിലോ മീറ്ററില്‍ താഴെ മാത്രം നീളമുള്ള മുല്ലശേരി കനാലിന്റെ പുനരുദ്ധാരണം വര്‍ഷങ്ങള്‍ ക്കുമുമ്പ് തുടങ്ങിയതാണ്. ഏതാണ്ട് 250 മീറ്ററോളം ദൂരം ഇനിയും പൂര്‍ത്തിയാകാനുണ്ട്. റെയില്‍വെ ലൈനിനടിയിലുള്ള കല്വര്ട്ടിനുള്ളിലെ പൈപ്പുകള്‍ മാറ്റി ആഴവും വീതിയും കൂട്ടിയില്ലെങ്കില്‍ നിലവിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ പ്രയോജനം ലഭ്യമാകു.
മഴ തുടങ്ങിയാല്‍ മുല്ലശേരി കനാലില്‍ നിന്നുള്ള മലിനജലം കെഎസ്ആര്‍ടിസി സ്റ്റാന്റിനെ കായല്പരപ്പാക്കിമാറ്റും. ഈ സമയം ബസുകള്‍ രാജാജി റോഡിലും സലിം രാജന് റോഡിലും പാര്ക്കുചെയ്യേണ്ടി വരുന്നു. വിദേശ ടൂറിസ്റ്റുകളടക്കം ആയിരക്കണക്കിന് യാത്രക്കാര്‍ ദിവസേന എത്തുന്ന സ്റ്റാന്റിലെ വെള്ളക്കെട്ട് വളരുന്ന കൊച്ചിയുടെ ടൂറിസം സാധ്യതകള്‍ക്കും തിരിച്ചടിയായിരിക്കുകയാണ്.
മഴതുടങ്ങിയാല്‍ എം.ജി റോഡിലെ വ്യാപാരികളുടെ ഉറക്കം നഷ്ടപ്പെടും. രാത്രിയ.ില് കടപൂട്ടി വീട്ടില്‍ പോയാല്‍ രാവിലെ കട തുറക്കാന്‍ വരുമ്പോള്‍ കട വെള്ളത്തിനടിയിലായിരിക്കും. നിലവില്‍ കനാല്‍ പൊളിച്ച് കല്ലും മണ്ണും കൂട്ടിയിട്ട് മഹാരാജാസ് കോളേജ് ഗ്രൗണ്ടിനുസമീപമുള്ള പഴയ ഫാഷന്‍ സ്ട്രീറ്റിലും പി.ടി.ഉഷറോഡിലും വ്യാപാരികള്‍ക്ക് വലിയ വ്യാപാര നഷ്ടമാണുണ്ടായിരിക്കുന്നത്. പണി എന്നു തീരുമെന്നറിയാത്തതിനാല് ചിലര്‍ വ്യാപാരം അവസാനിപ്പിച്ചുകഴിഞ്ഞു.
ഹൈക്കോടതിയുടെയും ജനപ്രതിനിധികളുടെയും സത്വര ശ്രദ്ധയുണ്ടായില്ലെങ്കില്‍ ഈ കാലവര്‍ഷവും കനാല്‍ ജലം വീടുകളും കടകളും ബസ്റ്റാന്റും കീഴടക്കും. കോര്‍പ്പറേഷനും ജിസിഡിഎയും വാട്ടര്‍ അഥോറിട്ടിയും കലക്ടറും ഉണര്‍ന്നു പ്രവര്‍ത്തിച്ച് കനാല്‍ നവീകരണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നാണ് റെസിഡന്‍സ് അസോസിയേഷനുകളുടേയും വ്യാപാരി വ്യാവസായി സമൂഹത്തിന്റെയും അഭിപ്രായം.










