NEWS
മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; തമിഴ്നാട്ടിലേക്ക് ഒഴുക്കുക സെക്കൻഡിൽ 350 ഘനയടി വെള്ളം
08/08/2026 06:44 AM IST
nila

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. തമിഴ്നാട്ടിലെ കാർഷിക, കുടിവെള്ള ആവശ്യങ്ങൾക്കായാണ് അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിടുന്നത്. തേനി ജില്ലയിലെ കമ്പം താഴ്‌വരയിലെ 14,707 ഏക്കർ പ്രദേശത്തെ ഒന്നാംഘട്ട നെൽക്കൃഷിക്കായി സെക്കൻഡിൽ 200 ഘനയടി വെള്ളം വീതം 120 ദിവസത്തേക്ക് തുറന്നുവിടാനാണ് തീരുമാനം. ഇതിന് പുറമെ മധുര കോർപ്പറേഷൻ പരിധിയിലെ കുടിവെള്ള ആവശ്യത്തിനായി സെക്കൻഡിൽ 150 ഘനയടി വെള്ളവും തുറന്നുവിടും. ഇതോടെ ആകെ സെക്കൻഡിൽ 350 ഘനയടി വെള്ളമാണ് തമിഴ്നാട്ടിലേക്ക് ഒഴുക്കുക.
തേക്കടിയിൽ പ്രത്യേക പൂജകൾക്ക് ശേഷമായിരിക്കും മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തുക. സാധാരണയായി ജൂൺ ഒന്നിന് കാർഷിക ആവശ്യങ്ങൾക്കായി വെള്ളം തുറന്നുവിടാറുണ്ട്. എന്നാൽ മഴയുടെ ലഭ്യത കുറഞ്ഞതിനെ തുടർന്നാണ് ഇത്തവണ ഷട്ടർ തുറക്കുന്നത് വൈകിയത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











