NEWS
മുല്ലപ്പെരിയാർ ഡാം: ആക്ഷൻ കൗൺസിൽ ധർണ നടത്തി
08/11/2026 07:06 PM IST
nila

കാക്കനാട്: മുല്ലപെരിയാർ ഡാം ഡീക്കമീഷൻ ചെയ്യണമെന്നും ഡാമിലെ പരമാവധി ജലനിരപ്പ് നൂറടിയായി നിശ്ചയിക്കണമെന്നുമാവശ്യപ്പെട്ട് മുല്ലപെരിയാർ ഡാം ആക്ഷൻ കൗൺസിൽ കാക്കനാട് എൻ ജി ഒ ക്വാർട്ടേഴ്സ് ജംഗ്ഷനിൽ ധർണ്ണ നടത്തി. ധർണ്ണ ജൂഡ് നിക്കോളാസ് ഉദ്ഘാടനം ചെയ്തു. ചെയ്തു.ആക്ഷൻ കൗൺസിൽ കൺവീനർ പ്രൊഫ. സൂസൻ ജോൺ പുതുശേരിൽ അധ്യക്ഷത വഹിച്ചു ശാന്തിപുരം റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. അജയ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പി. എ ലോറൻസ്, പ്രദീപ് പി.ഡി, നിത്യാ സി.വി എന്നിവർ സംസാരിച്ചു. നാസിയ നാഫലിൻ്റെ നേതൃത്വത്തിൽ ശാന്തിപുരം റസിഡൻ്റ്സ് അസോസിയേഷൻ അംഗങ്ങൾ സമര ഗാനമാലപിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










