07:49pm 23 August 2026
NEWS
150 തരം പൈതൃ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവുമായി മുളന്തുരുത്തി മാർത്തോമ്മൻ പള്ളി
22/08/2026  06:02 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
150 തരം പൈതൃ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവുമായി മുളന്തുരുത്തി മാർത്തോമ്മൻ പള്ളി
HIGHLIGHTS

150 വർഷം മുൻപുള്ള മലയാളിയുടെ തീൻമേശ മുളന്തുരുത്തിയിൽ പുനരാവിഷ്ക്കരിക്കുന്നു

മുളന്തുരുത്തി : ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന്റെ 150ാം ആഘോഷവേളയിൽ മറ്റൊരു മഹാസം​ഗമത്തിന് കൂടി മുളന്തുരുത്തി ദേശം വേദിയാകുകയാണ്. മലങ്കരസഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോ​ഗം ഓ​ഗസ്റ്റ് 27ന് മുളന്തുരുത്തി വെട്ടിക്കൽ ദയറായിൽ നടക്കും. ഇതിന് മുന്നോടിയായി വ്യത്യസ്തമായ ഒരു ഹെറിറ്റേജ് എക്സിബിഷൻ ഒരുക്കുകയാണ് മുളന്തുരുത്തി മാർത്തോമ്മൻ പള്ളി. ഓ​ഗസ്റ്റ് 23 ഞായറാഴ്ച്ച 10.30ന് ആരംഭിക്കുന്ന ഹെറിറ്റേജ് എക്സിബിഷനിൽ 150 തരം പരമ്പരാ​ഗത ഭക്ഷണവിഭവങ്ങളുടെ പ്രദർശനമുണ്ടാകും. ഓണത്തോട് അനുബന്ധിച്ച് പഴമയുടെ രുചി നിറയ്ക്കുന്ന വിവിധതരം പായസങ്ങളും പരിചയപ്പെടുത്തും. പൈതൃക ഭക്ഷ്യപ്രദർശനത്തിന്റെ ഉദ്ഘാടനം മന്ത്രി ശ്രീ. അനൂപ് ജേക്കബ് നിർവഹിക്കും. മലങ്കരയിലെ ആദ്യമൂറോൻ കൂദാശയുടെയും, പരിശുദ്ധ പരുമല തിരുമേനിയുടെ മെത്രാഭിഷേകത്തിന്റെയും 150ാം വാർഷികവും ഈ മാസത്തിലാണ്. ഇതിന്റെ ഭാ​ഗമായി പള്ളിയിൽ ഒരുക്കിയ പൈതൃകവീഥി മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്യും. 150 വർഷം മുൻപ് മലയാളിയുടെ ഭക്ഷണശീലം എങ്ങനെയാണെന്നറിയാൻ അങ്ങയുടെ മാധ്യമസ്ഥാപനത്തെ മുളന്തുരുത്തി പള്ളിയിലേക്ക് സ്നേഹപൂർവ്വം സ്വാ​ഗതം ചെയ്യുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img